HOME
DETAILS
MAL
ജനവാസ മേഖലയില്‍ മാലിന്യ നിക്ഷേപം
backup
July 15 2016 | 21:07 PM
വടക്കാഞ്ചേരി: സര്‍വ്വശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും, നാട്ടുകാരും ചേര്‍ന്ന് പാഴ് വസ്തു നിര്‍മാര്‍ജനം നടത്തുന്നതിനിടെ നഗരസഭയിലെ പാര്‍ളിക്കാട് ജനവാസ മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ കോഴി വേസ്റ്റ് നിക്ഷേപം.
ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം നിറഞ്ഞ മാലിന്യ നിക്ഷേപം മൂലം പലര്‍ക്കും ശാരീരിക അവശത അനുഭവപ്പെട്ടു.
പാര്‍ളിക്കാട് കള്ള് ഷാപ്പ് പരിസരത്തെ പൊന്ത കാടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ കൊണ്ടുവന്ന് നിക്ഷേപിച്ച നിലയില്‍ മാലിന്യം കണ്ടെത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷിന്റെ പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി എസ്.ഐ കൃഷ്ണന് പോറ്റി സംഭവ സ്ഥലത്തെത്തി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."