മുക്കത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
മുക്കം: രൂക്ഷമായ വാഹനപെരുപ്പവും വിസ്തൃതിയില്ലാത്ത റോഡും മൂലം മുക്കത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കാലാനുസൃതമായ വികസനത്തിന്റെ അഭാവമാണ് അപകട വര്‍ധനവിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് അരീക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന സ്കൂട്ടറില്‍ അഭിലാഷ് ജങ്ഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള വളവ് തിരിയുന്നതിനിടെ പിറകേ വന്ന ലോറി ഇടിച്ച് അപകടമുണ്ടായത്. ഇത് കൊയിലാണ്ടി എടവണ്ണപാറ സംസ്ഥാന പാതയില്‍ ഏറെ നേരത്തെ ഗതാഗത തടസത്തിന് കാരണമായി. ഏറെ അപകട സാധ്യതയുള്ള അഭിലാഷ് ജങ്ഷനില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.അപകടങ്ങളും ട്രാഫിക് ബ്ലോക്കുകളും കുറക്കാന്‍ ലക്ഷ്യമിട്ട് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണങ്ങളും പാളിയിരിക്കുകയാണ്. റോഡുകളിലേക്ക് വാഹനങ്ങള്‍ ഇറക്കി പാര്‍ക്ക് ചെയ്യുന്നതും അങ്ങാടിയില്‍ വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."