ജില്ലകളിലെല്ലാം രോഗബാധിതര്‍ കൂടിയപ്പോള്‍ മുന്നില്‍ മലപ്പുറം: 35 പേര്‍ക്ക് രോഗം
തിരുവനന്തപുരം: എല്ലാ ജില്ലകളിലും കൊവിഡ് രോഗബാധിതര്‍ കൂടിയപ്പോള്‍ മുന്നില്‍ മലപ്പുറം ജില്ല. മലപ്പുറം ജില്ലയില്‍ ഇന്നു മാത്രം 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള കണക്കു നോക്കുമ്പോഴും മലപ്പുറം തന്നെ മുമ്പില്‍. ഇന്ന് രോഗം ബാധിച്ചവരില്‍ എടപ്പാളിലെ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിലൊരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരു വയസുള്ള കുഞ്ഞിനും സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിദേശങ്ങളില്‍ നിന്നുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധക്കും കനത്ത വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നു കൊവിഡ് ബാധിച്ചവരുടെ എണ്ണം 211 ആയി ഉയര്‍ന്നിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലുമാണ് ഗുരുതര സാഹചര്യമുള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.
ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണം എന്നതാണ്. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."