താലൂക്ക് ആശുപത്രിയുടെ ചുമരുകള്‍ക്ക് ഇനി ചിത്രകാരന്മാര്‍ വര്‍ണപ്പകിട്ടേകും
തിരൂരങ്ങാടി: കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ വര്‍ണചിത്രങ്ങള്‍കൊണ്ടിനി താലൂക്ക് ആശുപത്രിയും പരിസരവും നിറഞ്ഞുനില്‍ക്കും. പൊതുജനങ്ങളില്‍ ശുചിത്വ ബോധം ഉണര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'ആര്‍ട്ട് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ' ന്റെ കീഴില്‍ ഒരുകൂട്ടം ചിത്രകാരന്മാരാണ് ആശുപത്രിയുടെ ഒഴിഞ്ഞുകിടക്കുന്ന ചുമരുകളും ചുറ്റുമതിലുകളും തങ്ങളുടെ ജീവസ്സുറ്റ ചിത്രങ്ങള്‍കൊണ്ട് സൗജന്യമായി വര്‍ണാഭമാക്കുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രവൃത്തി ഇന്നുമുതല്‍ ആരംഭിക്കും.
മണ്‍സൂണ്‍ കാലഘട്ടത്തിലെ സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെയും ശുചിത്വത്തിന്റെ ഭാഗമായായാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ ചെളിപിടിച്ചതും പരസ്യങ്ങള്‍ പതിച്ചതുമായ ചുമരുകള്‍, ചുറ്റുമതില്‍ എന്നിവയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നതിന് ഉപയോഗിക്കുക.
ആരോഗ്യം, ശുചിത്വം, പ്രകൃതി, സാമൂഹികം തുടങ്ങിയവ പശ്ചാത്തലമാക്കിയാണ് ചിത്രങ്ങള്‍. കൂടുതല്‍കാലം നിലനില്‍ക്കുന്നതിന് ഇനാമല്‍ പെയിന്റാണ് ചിത്രങ്ങള്‍ക്ക് ഉപയോഗിക്കുന്നന്നതെന്ന് ഇതിന് നേതൃത്വം നല്‍കുന്ന മാസ്റ്റര്‍ സുരേഷ്, പ്രഭാകരന്‍, അസീസ് കുണ്ടൂര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."