സ്റ്റുഡന്റ്സ് ഹെല്‍ത്ത് കാര്‍ഡ് 'പദ്ധതിയുമായി കോട്ടക്കല്‍ നഗരസഭ
'
കോട്ടക്കല്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യവച്ച് സ്റ്റുഡന്റ്സ് ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുമായി കോട്ടക്കല്‍ നഗരസഭ. ചെറുപ്പം മുതല്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിയിലൂടെ നഗരസഭാ പരിധിയില്‍ വരുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുക. കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് നല്കി പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്.
ജില്ലയിലെ ഏക ബാലസൗഹൃദ നഗരസഭയായ കോട്ടക്കല്‍ ബാലസൗഹൃദ പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്‍.കെ.ജി മുതല്‍ നാലാം തരം വരെയുള്ള 3500 ഓളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
വിദഗ്ധ ഡോക്ടര്‍മാരും, ടെക്നോളജിസ്റ്റുകളും സ്കൂളിലെത്തി കുട്ടികളെ പരിശോധക്ക് വിധേയരാക്കി വിവരങ്ങള്‍ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ ചങ്കുവെട്ടി പി.എം.എസ്.എ.പി.ടി.എം സ്കൂളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനാകും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ നിര്‍മലാ ദേവി, കോട്ടക്കല്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫസല്‍ പൂക്കോയ തങ്ങള്‍, ഡോ. പി.എ കബീര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."