HOME
DETAILS
MAL
സ്കൂള്‍ ഉച്ചഭക്ഷണ വിഹിതം; കുട്ടിക്കിറ്റില് അരിയുള്‍പ്പെടെ 11 കിലോ ഭക്ഷ്യവസ്തുക്കള്‍
backup
July 04 2020 | 01:07 AM
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിഹിത കിറ്റുകളില്‍ ലഭിക്കുക അരിയും പലവ്യജ്ഞനങ്ങളും ഉള്‍പ്പെടെ 10 ഇനം ഭക്ഷ്യവസ്തുക്കള്‍. ആറു മുതല്‍ 11 കിലോ ഗ്രാം വരെ ഭക്ഷ്യവസ്തുക്കളാണ് പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലായി വിതരണം ചെയ്യുന്ന കിറ്റുകളിലുണ്ടാവുക. ഉച്ചഭക്ഷണ പദ്ധതിയില്‍ പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സിന് തുല്യമായ തുകയ്ക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കളാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അരി വിഹിതത്തിനൊപ്പം പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്ക് 261.03 രൂപയുടെ പലവ്യഞ്ജനങ്ങളടങ്ങുന്ന കിറ്റുകളാണ് ലഭിക്കുക. 391.20 രൂപയുടെ പലവ്യഞ്ജനങ്ങളും അരിയുമാണ് യു.പി വിഭാഗത്തിന് നല്‍കുന്നത്.
പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റില്‍ ചെറുപയര്‍ (500 ഗ്രാം), കടല (500 ഗ്രാം), തുവര പരിപ്പ് (500 ഗ്രാം), മുളക് പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ആട്ട (1 കിലോ), പഞ്ചസാര (1 കിലോ), ഉപ്പ് (1 കിലോ), അരി (1.2 കിലോ) എന്നിവയാണ് ലഭിക്കുക. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റില്‍ ഇതേ തൂക്കത്തിലുളള പലവ്യഞ്ജനങ്ങള്‍ക്ക് പുറമെ നാലുകിലോ അരിയാണ് ലഭിക്കുക.
ചെറുപയര്‍ (1 കിലോ), കടല (500 ഗ്രാം), തുവര പരിപ്പ് (500 ഗ്രാം), മുളക് പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ആട്ട (1 കിലോ), പഞ്ചസാര (1 കിലോ), ഉപ്പ് (1 കിലോ), അരി (6 കിലോ) എന്നിവയാണ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന കിറ്റുകളിലുണ്ടാവുക. തുണിസഞ്ചിയിലാണ് എല്ലാ കിറ്റുകളും സജ്ജമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."