രാജാസ് ശതാബ്ദി ആഘോഷത്തിനു അടുത്ത മാസം തുടക്കമാകും
നീലേശ്വരം: നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ മേയ് രണ്ടാംവാരം ആരംഭിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്, പി കരുണാകരന് എം.പി, എം രാജഗോപാലന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വര്‍ണശബളമായ ഘോഷയാത്രയില്‍ പൂര്‍വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍, ക്ലബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലോട്ടുകള്‍, കലാരൂപങ്ങള്‍, നൃത്തശില്പങ്ങള് എന്നിവ അണിനിരക്കും.
സംഘാടകസമിതിയുടെ യോഗത്തില്‍ ചെയര്മാന് കെ കുഞ്ഞിരാമന് അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന് ലോഗോ പ്രകാശനം ചെയ്തു. മാനേജര്‍ ഉദയവര്‍മരാജ, പ്രോഗ്രാം ചെയര്മാന് എറുവാട്ട് മോഹനന്, ഓര്‍ഗനൈസിങ് കണ്‍വീനര്‍ വി.കെ രാജന്, ഡോ.വി സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."