തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ ലക്ഷം കടന്നു
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷം പിന്നിട്ടു. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 1,02,721 ആയി. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന തമിഴാനാട്ടില്‍ പുതുതായി 4,329 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. പുതുതായി 64 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണം 1,385 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംസഥാനത്ത് ഇതുവരെ 58,378 പേര് രോഗമുക്തി നേടിയതായാണ് വിവരം. വെള്ളിയാഴ്ച 2,357 പേര് രോഗമുക്തി നേടി.
ചെന്നൈയിലാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിലവില്‍ തമിഴ്നാടിന്റെ ഗ്രാമ പ്രദേശങ്ങളിലേക്കും കൊവിഡ് വ്യാപിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
രോഗ വ്യാപനത്തേത്തുടര്‍ന്ന് ചെന്നൈയിലും മധുരയിലും പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളിലും ബസ് സര്‍വിസുകള്‍ നിര്‍ത്തിവച്ചു.
എന്നാല്‍ സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്ത് 56.8 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിയതായും മരണനിരക്ക് 1.3 ശതമാനം മാത്രമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."