കോട്ടപ്പടിയില്‍ കൃഷിയിടങ്ങള്‍ തകര്‍ത്ത് കാട്ടാനകള്‍ കര്‍ഷകര്‍ ഭയാശങ്കയില്‍
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കാട്ടാന ശല്യം അതിരൂക്ഷമായതോടെ പരാതിയുമായി നാട്ടുകാരായ കര്‍ഷകര്‍. കുളങ്ങാട്ടുകുഴിയിലെ കൃഷിയിടങ്ങളില്‍ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കാട്ടാനശല്യം തുടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ ആനകള്‍ നിരവധി പേരുടെ കൃഷി നശിപ്പിച്ചതിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രശ്ന പരിഹാരം തേടി പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം വരിക്കമാക്കല്‍ ലൈജു പൗലോസ്, പാലത്തിങ്കല്‍ കുര്യാച്ചന്, അരഞ്ഞാണി ജോസ്, വാലുതൊട്ടി ബാബു, തോട്ടത്തില്‍ കുര്യാക്കോസ്, പാലത്തിങ്കല്‍ പൗലോസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. വിവിധ ദിവസങ്ങളിലായി നൂറുകണക്കിനു വാഴകള്‍ നശിപ്പിച്ചു.രാത്രിയായാല്‍ പ്രദേശത്തെ ടാര്‍ റോഡിലും റബര്‍ തോട്ടങ്ങളിലുമെല്ലാം കാട്ടാനകള്‍ വിഹരിക്കുകയാണ്. കോട്ടപ്പാറ വനാതിര്‍ത്തിയില്‍ വൈദ്യുതിവേലി സ്ഥാപിച്ചതോടെ കാട്ടാനശല്യത്തിന് അറുതിയായെന്ന ആശ്വാസത്തിലായിരുന്നു കുളങ്ങാട്ടുകുഴി നിവാസികള്‍.
ഏതാനും മാസങ്ങളായി കാട്ടാനശല്യം ഉണ്ടായതുമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരുടെ സമാധാനം നഷ്ടപ്പെടുന്ന തരത്തില്‍ കാട്ടാന ശല്യം വര്‍ധിച്ചിട്ടും വനപാലകര്‍ തിരിഞ്ഞു നോക്കുന്നില്ല പരാതിയും പ്രദേശവാസികള്‍ക്കുണ്ട്.
വീടുകള്‍ക്കു സമീപത്തുകൂടിയാണ് നിലവില്‍ കാട്ടാനകള്‍ സഞ്ചരിക്കുന്നത്. കാട്ടാനക്കൂട്ടം മരം തള്ളിയിട്ടാണ് ഫെന്‍സിങ് തകര്‍ത്തതെന്നു നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും വൈദ്യുതി പ്രവഹിക്കാത്തതും കാട്ടാന കൂട്ടങ്ങള്‍ക്ക് സൗകര്യമാകുകയാണ്. സാധാരണ വേനല്‍ കാലത്താണ് ശല്യമെങ്കില്‍ ഇത്തവണ വര്‍ഷകാലത്തും ആനകളുടെ ശല്യം വര്‍ധിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. സര്‍ക്കാരും വനംവകുപ്പും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ക്കും പരാതി നല്കി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."