HOME
DETAILS

സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധം ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ആരോപണം

  
backup
April 23 2017 | 00:04 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3-%e0%b4%aa%e0%b4%a0%e0%b4%a8-2





കാസര്‍കോട്: സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ ഓര്‍ഡിനെതിരേ കാസര്‍കോട് വിവാദം കത്തുന്നു. ഓര്‍ഡിനന്‍സ് കാസര്‍കോട് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം.
ജില്ലയിലെ ചില ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ണമായും കന്നഡയാണ് സംസാരിക്കുന്നത്. മറ്റു ചിലയിടങ്ങളില്‍ ബ്യാരി അടക്കമുള്ള പ്രത്യേക ഭാഷകളും സംസാരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ പഠനം നടത്തുന്ന സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതു ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ഓര്‍ഡിനന്‍സില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ പഠനം നടത്തുന്ന സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനു സൗകര്യം ഒരുക്കികൊടുക്കണമെന്നു നിര്‍ദേശമുണ്ടെന്നും അതു മലയാളം ഇത്തരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കമാണെന്നുമാണ് ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നവരുടെ വാദം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ വന്നു താമസിക്കുന്നവര്‍ക്കു മലയാളം പഠനം നിര്‍ബന്ധമല്ലെന്നു വ്യക്തമായി ഓര്‍ഡിനന്‍സില്‍ പറയുമ്പോള്‍ കേരളത്തില്‍ താമസിക്കുന്ന ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഒന്നും പറയുന്നില്ലെന്ന് ഈ പക്ഷം വാദിക്കുന്നു. കന്നഡ മാത്രം സംസാരിക്കുന്ന പ്രദേശങ്ങളില്‍ മലയാളം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഓര്‍ഡിനന്‍സിലൂടെ ശ്രമിക്കുന്നതെന്നാണ് ഈ പക്ഷം ആരോപിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിന്‍സില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടില്ലെന്നും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യുവാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഓര്‍ഡിനന്‍സ് ഒരു തരത്തിലും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നാണ് ഓര്‍ഡിനന്‍സിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ഭാഷാന്യൂനപക്ഷങ്ങള്‍ പഠനം നടത്തുന്ന സ്‌കൂളുകളില്‍ മലയാളം  പഠിക്കാന്‍ ആഗ്രഹമുള്ളവരുണ്ടെങ്കില്‍ സൗകര്യം ഒരുക്കണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നതെന്നും മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടില്ലെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു. മലയാളം നിര്‍ബന്ധമാക്കിയ സ്‌കൂളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ഡിനന്‍സില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓര്‍ഡിനന്‍സിനെ കുറിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
മലയാളം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിനെതിരേ ബി.ജെ.പി പ്രത്യക്ഷ സമരപരിപാടികള്‍ ആലോചിക്കുമ്പോള്‍, ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ് നേതൃത്വവും ഓര്‍ഡിനന്‍സിനെതിരേ രംഗത്ത് വന്നു. ഇതിന്റെ തുടക്കമാണ് മുസ്‌ലിം ലീഗ് അംഗം ഹര്‍ഷാദ് വോര്‍ക്കാടി ഓര്‍ഡിനന്‍സിനെതിരേ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം.
എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒരു അപാകതയുമില്ലെന്നാണ് ജില്ലയിലെ സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago