ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ചു രണ്ടു പേര് പിടിയില്‍
ഹരിപ്പാട്: ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി ആളൊന്നിന് 150 രൂപ വീതം പിടിച്ചു പറിച്ച കാര്‍ത്തികപ്പള്ളി എരുമപ്പുറത്ത് കിഴക്കതില്‍ വിനോദ് (28) ,പുത്തന്‍ കണ്ടത്തില്‍ ശരത്ത്(25) എന്നിവരെ ഹരിപ്പാട് പൊലിസ് പിടികൂടി.ആര്.കെ ജങ്ഷ്ന്‍ പടിഞ്ഞാറ് വാടക വീട്ടില്‍ താമസിച്ചിരുന്ന ഒരു കൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഇവര്‍ ബൈക്കിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നു. ആദ്യം തര്‍ക്കിച്ചെങ്കിലും രൂപ നല്കി. വൈകിട്ട് വീണ്ടുമെത്തി ഭീഷണിപ്പെടുത്തി പിരിവ് ആവശ്യപ്പെട്ട പ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പൊലിസില്‍ പരാതി നല്‍കിയത്. ഇവര്‍ വന്ന ബൈക്ക് നമ്പരും പൊലീസിന് കൈമാറിയിരുന്നു.
ഇത് കൊണ്ട് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പോലീസ് വലയിലായി. കുടുതല്‍ പേര് ഇവരുടെ തട്ടിപ്പിനിരകളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
എസ്.ഐ.കെ .വി .ആനന്ദബാബുവിന്റെ നേതൃത്വത്തില്‍ സി പി ഒ മാരായ സാഗര്‍ ,അനിരുദ്ധന്, സാംജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."