HOME
DETAILS

മാന്ത്രിക ചികിത്സയെന്ന പേരില്‍ തട്ടിപ്പ്; വ്യാജസിദ്ധന്‍ പിടിയില്‍

  
backup
April 04 2019 | 20:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa


വടകര: അറബ് മാന്ത്രിക ചികിത്സയെന്ന പേരില്‍ നിരവധി പേരെ വഞ്ചിച്ച വ്യാജ സിദ്ധന്‍ വടകരയില്‍ അറസ്റ്റില്‍. വയനാട് പെരിയ മുള്ളല്‍ സ്വദേശി കളരിത്തൊടി ഉസ്മാന്‍ മുസ്‌ലിയാരെ(47)യാണ് വടകര സി.ഐ എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയനാട്ടിലെ ബാണാസുര സാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വണ്‍ഡേ റിസോര്‍ട്ടില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.


2000 മുതല്‍ മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലില്‍ 'അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം' എന്ന പേരില്‍ പരിപാടിയും അവതരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം എന്ന പരസ്യവുമായാണ് പ്രതി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കുട്ടികളില്ലാത്തവര്‍, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീകള്‍, ഭൂമി വില്‍പനയ്ക്കുള്ള തടസം നീക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ നടത്തിയത്. ദിനം പ്രതി അഞ്ഞൂറോളം പേര്‍ ചികിത്സക്കെത്തിയിരുന്നതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് ചികിത്സക്കായി ഓരോരുത്തരില്‍ നിന്നും വാങ്ങിയിരുന്നത്.
ഭര്‍ത്താവുമായി സ്വരചേര്‍ച്ചയിലല്ലാതിരുന്ന പരാതിക്കാരി ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി ചികിത്സക്കായി ഏഴ് ലക്ഷം രൂപ നല്‍കിയതായി പൊലിസ് പറഞ്ഞു. തുടര്‍ന്ന് പ്രതി പറഞ്ഞത് പോലെ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഇയാള്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 25,000 പേരോളം ചികിത്സ തേടി തന്നെ സമീപിച്ചതായി ഇയാള്‍ മൊഴി നല്‍കി. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം എന്നീ അഞ്ചു ജില്ലകളില്‍ സാന്ത്വനം പാലിയേറ്റീവ് സെന്ററുകളും പ്രതി തുറന്നിരുന്നു. ഇതിന്റെ മറവില്‍ ഈഗിള്‍ ഐ എന്ന പേരില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയും ഇയാളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. റിട്ട. എസ്.പി, ഡിവൈ.എസ്.പി എന്നിവരടക്കമുള്ളവരെയാണ് ഇതിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയതെങ്കിലും ഒരു വര്‍ഷം കൊണ്ട് സ്ഥാപനം അടച്ചു പൂട്ടി.


വ്യാജ വൈദ്യന്മാരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് കുറച്ചു കാലത്തേക്ക് ചികിത്സ നിര്‍ത്തി പാലിയേറ്റിവ് രംഗത്തേക്ക് കടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ട കേന്ദ്രീകരിച്ച് വീണ്ടും ചികിത്സാ രംഗത്തേക്ക് വന്നു. കൊളംബോ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി ബിരുദം നേടിയിട്ടുണ്ടെന്നും പ്രതി പറയുന്നു. ഏജന്റുമാര്‍ മുഖേന പണം നല്‍കിയാണ് പി.എച്ച്.ഡി കരസ്ഥമാക്കിയതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍, ഗവേഷണ പ്രബന്ധം എന്താണെന്നോ പ്രബന്ധത്തിന്റെ കണ്ടന്റ് എന്താണെന്നോ ഇയാള്‍ക്കറിയില്ലെന്ന് ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ വ്യക്തമാക്കി.
ബാണാസുരസാഗറിനടുത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റിസോര്‍ട്ട് ഉടമയായ ഉസ്മാന്‍ എരുമേലിയില്‍ ചന്ദനത്തിരി ഫാക്ടറിയും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി സി.പി.എം, ബി.ജെ.പി, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും മറ്റും പങ്കുവച്ചതായി പൊലിസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  16 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  30 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago