കളറോഡ് പാലംപണി മന്ദഗതിയില്‍
മട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി നഗരസഭകളെ ബന്ധിപ്പിക്കുന്ന കളറോഡ് പാലം പണി മന്ദഗതിയില്‍.
മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ ആദ്യ പാലമാണ് കളറോഡിലേത്. രണ്ട് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ച പാലത്തിന്റെ പ്രവൃത്തി ഇനിയും ഭൂരിഭാഗം ബാക്കിയാണ്. നിലവിലെ പാലത്തിന് പുറമെയാണ് പുതുതായി പാലം നിര്‍മിക്കുന്നത്. കെ.എസ്.ടി.പി റോഡ് പണിയുടെ ഭാഗമായാണ് തലശ്ശേരി മുതല്‍ വളവുപാറ വരെയുള്ള ഏഴു പാലത്തിന്റെ പ്രവൃത്തി നടന്നു വരുന്നത്.
ഇതില്‍ വളവുപാറ റോഡ് പണിയുടെ രണ്ടാം റീച്ചിലെ ഇരിട്ടി, ഉളിയില്‍ എന്നീ പാലം പണികളെ അപേക്ഷിച്ച് മന്ദഗതിയിലാണ് കളറോഡ് പാലത്തിന്റെ പ്രവൃത്തി. ദ്രുതഗതിയില്‍ പണി തുടങ്ങിയിരുന്നെങ്കിലും പിന്നീട് പണി പാതിവഴിയിലാവുകയായിരുന്നു. 21 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ തൂണിന്റെ പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
സ്ലാബ്, ഫഌഷ് ബാരിയറര്‍ അടക്കം ഇനിയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്. കെ.എസ്.ടി.പി റോഡുപണിയുടെ ഒന്നാം ഘട്ട ടാറിങ് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പാലത്തിന്റെ പ്രവൃത്തിയും പൂ
ര്‍ത്തിയാക്കേണ്ടതുണ്ട്.
മെയ് അവസാനത്തേക്ക് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഡീലിമിറ്റേഷന്‍ കമ്മിഷന്‍ 67
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."