ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് മീഡിയ ഫോറം യാത്രയയപ്പ് നൽകി
ജിദ്ദ: ഡൽഹിയിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ലഘു ചടങ്ങിൽ ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് സമ്മാനിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും മറ്റുമായി മാധ്യമ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ സ്തുത്യർഹമാണെന്നും ഇതേ രീതി തന്നെ ഭാവിയിലും തുടരണമെന്നും കോൺസുൽ ജനറൽ പറഞ്ഞു.
ഹജ്ജ് വേളയിലും സൗദിയിലെ പൊതുമാപ്പ് സമയത്തുമെല്ലാം ഇന്ത്യൻ സമൂഹത്തിന് സേവനങ്ങൾ നൽകാൻ കോണ്സുലേറ്റിന് സഹായകരമാവുന്ന രീതിയിൽ വാർത്തകൾ നൽകിയതിലൂടെ മാധ്യമപ്രവർത്തകർ വലിയ ഉത്തവാദിത്വബോധത്തോടെ പ്രവർത്തിച്ചിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. പി.എം.മായിൻകുട്ടി, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂർ, ബിജുരാജ്, മൻസൂർ എടക്കര എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."