HOME
DETAILS

പ്രളയ ദുരന്തം: അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

  
backup
April 04 2019 | 21:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%8d%e2%80%8c

 

ഇ. ശ്രീധരന്‍ ഡാം മാനേജ്‌മെന്റ് വിദഗ്ധനല്ല
രാഹുലിന്റെ നാമനിര്‍ദേശ പത്രിക ഇടതുപക്ഷത്തിന് എതിരെയുള്ളത്


കൊല്ലം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കേണ്ടെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിലൂടെ തെരഞ്ഞെടുപ്പില്‍ ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം 'ജനവിധി-2019'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സര്‍ക്കാരിനെതിരേ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രളയ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ബാധ്യതയുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയില്‍ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. അതില്‍ നിന്നും വ്യത്യസ്ത വിധിയായിരുന്നു സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. അമിക്കസ് ക്യൂറി എന്നത് റിട്ട് പെറ്റീഷന് മേല്‍ സഹായത്തിനായി ഹൈക്കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകനാണ്. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഹൈക്കോടതിക്ക് സാധിക്കും.
അമിക്കസ് ക്യൂറി ബന്ധപ്പെട്ടവരുടെ അഭിപ്രായം പോലും ആരാഞ്ഞില്ല. അന്തിമ വിധി പുറപ്പെടുവിക്കേണ്ടത് അമിക്കസ് ക്യൂറിയല്ല കോടതിയാണ് എന്ന യാഥാര്‍ഥ്യത്തെയാണ് മറച്ചുവയ്ക്കുന്നത്. ഇത് ഹൈക്കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.


കോടതി ഇക്കാര്യത്തില്‍ ഒരു പരാമര്‍ശമോ നിരീക്ഷണമോ നടത്തിയില്ല. മാധ്യമങ്ങളിലെ പ്രചാരണത്തിലെ പൊള്ളത്തരം വസ്തുതകള്‍ അവതരിപ്പിക്കുമ്പോള്‍ മനസിലാകും. റിപ്പോര്‍ട്ട് അന്തിമമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


പ്രളയം പ്രതിരോധിക്കുന്നതില്‍ അണക്കെട്ടുകള്‍ സജ്ജമായിരുന്നു. അണക്കെട്ടുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദവും തെറ്റാണ്. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകള്‍ തടഞ്ഞു നിര്‍ത്തി. ഇക്കാര്യത്തില്‍ ശാസ്ത്രീയമായും സാങ്കേതികമായും പരിജ്ഞാനമുള്ളത് കേന്ദ്ര ജല കമ്മിഷനും ചെന്നൈ ഐ.ഐ.ടിക്കുമാണ്. മഴയുടെ അമിതമായ വര്‍ദ്ധനവ് ശാസ്ത്രീയമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. പെരുമഴയില്‍ 2800-3000 ദശലക്ഷം ഘനമീറ്റര്‍ ജലം സംഭരണികളില്‍ വന്നുചേര്‍ന്നു.
എന്നാല്‍ പുറത്തേക്ക് ഒഴുക്കാന്‍ കഴിഞ്ഞത് 1500 ദശലക്ഷം ഘനമീറ്റര്‍ മാത്രമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 9നും 22നും ഇടയില്‍ ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയത് 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളമായിരുന്നു. പുറത്തേക്ക് ഒഴുക്കിയത് 827 ദശലക്ഷം ഘനമീറ്ററും. കക്കി, ആനത്തോട് റിസര്‍വോയറില്‍ ഒഴുകിയെത്തിയത് 425 ദശലക്ഷം ഘനമീറ്ററും ഒഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററുമാണ്. ഇടമലയാറില്‍ 646 ദശലക്ഷം ഘനമീറ്ററും ഒഴുക്കിവിട്ടത് 590 ദശലക്ഷം ഘനമീറ്റര്‍ ജലവുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ പ്രളയത്തിന് പിന്നില്‍ ഡാം മാനേജ്‌മെന്റിന്റെ പിഴവ് ആണെന്ന വാദത്തിന്റെ പൊള്ളത്തരമാണ് പുറത്തുവരുന്നത്.


പ്രളയജലം ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ നദികള്‍ക്കു കഴിഞ്ഞില്ല. അതുപോലെ ഈ സമയത്ത് കടല്‍ ജലനിരപ്പ് ഉയര്‍ന്നു നിന്നതിനെ തുടര്‍ന്ന് നദിയില്‍നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെയും ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇ. ശ്രീധരന്റെ മേഖല മറ്റൊന്നാണ്. അദ്ദേഹത്തിന് ഡാം മാനേജ്‌മെന്റ് മേഖലയുമായി ബന്ധമില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.


വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക ഇടതുപക്ഷത്തിന് എതിരെയുള്ളതാണ്. രാഹുല്‍ഗാന്ധിയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. ഉത്തര്‍പ്രദേശിലെ അവരുടെ നിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരവാദി രാഹുലാണെന്ന് പിണറായി പറഞ്ഞു.
ഡല്‍ഹിയിലെ ഏഴില്‍ മൂന്നു സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിട്ടും രാഹുല്‍ അനുകൂല സമീപനമെടുത്തില്ല. ഉത്തര്‍പ്രദേശിലും എസ്.പി-ബി.എസ്.പി സഖ്യത്തില്‍ പങ്കാളിയാകാനും രാഹുല്‍ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  44 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago