പറക്കാട് ജനവാസ കേന്ദ്രത്തിലെ കള്ള്ഷാപ്പ് പൂട്ടണം: യൂത്ത് ലീഗ്
പട്ടാമ്പി: പറക്കാട് ജനവാസ കേന്ദ്രത്തില്‍ ആരംഭിച്ച കള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്ന് മുസ്ലിംയൂത്ത്ലീഗ് നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിലാണ് കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരായ ജനകീയ സമരം ഇരുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഹരിജന്കോളനിയുള്പ്പെടെയുള്ള പ്രദേശത്താണിത്. ജനകീയ സമരത്തെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
11ന് സഫീര്‍വധം മുഖ്യപ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത്ലീഗ് ജില്ലാകമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് ധര്‍ണ വന്വിജയമാക്കാനുംയോഗം തീരുമാനിച്ചു. പ്രസിഡന്റ്് സി.എ. റാസി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എ. സാജിത് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നിയോജകമണ്ഡലം ട്രഷറര്‍ കെ.പി.എ. റസാഖ്, വൈസ്പ്രസിഡന്റ് ടി. കുഞ്ഞാപ്പ ഹാജി, മുസ്ലിംയൂത്ത്ലീഗ് ദേശീയ കമ്മിറ്റിയംഗം അഡ്വ. കെ.സി. സല്മാന്, ജില്ലാ വൈസ്പ്രസിഡന്റുമാരായ ബി.എസ്. മുസ്തഫ തങ്ങള്‍, വി.പി. ഫാറൂഖ് മാസ്റ്റര്‍, കെ.എ.റഷീദ്, ഹനീഫ കൊപ്പം, കെ.എം. മുജീബുദ്ദീന്‍, കെ.എം.എ. ജലീല്‍, കെ.എം. കുഞ്ഞിമുഹമ്മദ്, പിടി.ഹംസ, ഇസ്മായില്‍ വിളയൂര്‍, കെ.കെ.എ. അസീസ്, കെ. സദഖത്തുള്ള, ടി. മുജീബ് കൊഴിക്കോട്ടിരി, വി. സൈനുദ്ദീന്‍, വി.എം. ഷരീഫ്, ടി.പി. ഹസ്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."