HOME
DETAILS
MAL
പാരസ്പര്യം
backup
April 23 2017 | 04:04 AM
നീയാം താരകക്കതിരിറ്റു
വീണൊരിരുളാര്ന്ന നിശീഥം ഞാന്‍...
നീയാം നീരദ ശകലങ്ങള്‍ പടര്‍ന്നൊഴുകിയ
നീല നീരാള വിഹായസിന്നു ഞാന്‍ ....
നീയാം തെന്നല്‍ തുളിച്ചു, മദിച്ചു ചിതറിയ മൂടല്‍മഞ്ഞല തന് താരുടല്‍ ഞാന്‍...
നീയാം ശലഭമതു മധു നുകര്ന്നുലഞ്ഞ സുരഭില സൂനത്തിന്‍ തരള ദലങ്ങള്‍ ഞാന്‍...
നീയെന്നലങ്കാരമോ, വെറും വൈരൂപ്യമോ,
ഉണ്മയോ, ജീവനോ, ബ്രഹദ് ബ്രഹ്മമോ?
എന്‍ ജന്മം നീ മഹോന്നതമാക്കുന്നുവോ ?
എന്നെ നീ സമ്പൂര്ണധന്യയാക്കുന്നുവോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."