എന്‍.ഡി.എ രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്നു: ഡി. രാജ
മാനന്തവാടി: മോദി, അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തെ ജനാധിപത്യവും നിയമങ്ങളും കാറ്റില്‍പറത്തുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. മാനന്തവാടിയില്‍ എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന എന്‍.ഡി.എ ഗവണ്‍മെന്റിനെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പി ഭരണഘടനയെയാണ് മുഖ്യശത്രുവായി കാണുന്നത്. അംബാനിക്കും അദാനിക്കും ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കുത്തക മുതലാളിമാര്‍ക്കും മാത്രമായിരുന്നു മോദിഭരണ കാലം അച്ഛാദിന്‍ ആയത്. രാജ്യം കൊള്ളയടിക്കാന്‍ മോദി കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
പി.വി സഹദേവന്‍ അധ്യക്ഷനായി. സത്യന്‍ മൊകേരി, സി.കെ ജാനു, പി. ഗഗാറിന്‍, വിജയന്‍ ചെറുകര, ഒ.ആര്‍ കേളു, വി.കെ സുരേഷ്ബാബു, കെ.വി മോഹനന്‍, എ.എന്‍ പ്രഭാകരന്‍, കെ.എ അന്റണി, ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, അഡ്വ. പി. ഷാജി, വി.കെ ശശിധരന്‍, ആലി തിരുവാള്‍, പി.കെ ഷബിറലി, ഡോ. ഗോഗുല്‍ദേവ്, പി.വി പത്മനാഭന്‍, എ.എന്‍ സലിം കുമാര്‍, എ.പി കുര്യാക്കോസ്, എം.വി അനില്‍, കുര്യാക്കോസ് മുള്ളന്‍മട, എം.പി ശശികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."