HOME
DETAILS
MAL
മണി മന്ത്രിയായി തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം: ചെന്നിത്തല
backup
April 23 2017 | 07:04 AM
പാലക്കാട്: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി മണി നടത്തിയ പരാമര്‍ശം മ്ലേച്ഛമാണ്. മണി വൈദ്യുതിമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു മന്ത്രിയ്ക്ക് ചേര്‍ന്ന വാക്കുകളല്ല മണിയുടേത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ പരസ്യമായി ആക്ഷേപിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മണി നടത്തിയിരിക്കുന്നത്. അദ്ദേഹം മന്ത്രിയായി തുടരണോയെന്ന് മുഖ്യമന്ത്രി ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും ആരെ ഊളമ്പാറക്ക് വിടണമെന്ന് ജനം തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."