കൊവാക്‌സിന്‍ ലോഞ്ചിങ് പ്രഖ്യാപനം വിവാദത്തില്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കുമെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: ലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന കൊവിഡ് മഹാമാരിക്കെതിരേ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെ വിശദീകരണവുമായി ഐ.സി.എം.ആര്‍.
ഫാസ്റ്റ് ട്രാക്ക് മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ആഗോളാടിസ്ഥാനത്തിലുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും പരീക്ഷണമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
മനുഷ്യരിലും മൃഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഒരുമാസംകൊണ്ട് മരുന്ന് പൊതുജനങ്ങള്‍ക്കായി പിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനത്തെ ശാസ്ത്ര ലോകം തന്നെ ചോദ്യം ചെയ്തതോടെയാണ് ഐ.സി.എം.ആര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ലോഞ്ചിങ് തിയതി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തെ ഒരു ഘട്ടത്തിലും തഴയില്ല.
ജനങ്ങളുടെ സുരക്ഷയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും പ്രഥമപരിഗണന നല്‍കുമെന്നും ഐ.സി.എം.ആര്‍ ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കി. സാധാരണ മനുഷ്യരില്‍ മൂന്നുഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയാണ് മരുന്നുകള്‍ പുറത്തിറക്കുക. കൊവാക്‌സിന്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.
അതേസമയം കൊവാക്‌സിന്‍ പരീക്ഷണ സമയം വളരെ കുറവാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഒരുമാസം കൊണ്ട് വാക്‌സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്.
ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ധൃതിപിടിച്ച നീക്കം പ്രധാനമന്ത്രിക്ക്
സ്വാതന്ത്ര്യ ദിനത്തില്‍
പ്രഖ്യാപിക്കാന്‍ മാത്രമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ലോഞ്ച് ചെയ്യാന്‍ ഐ.സി.എം.ആര്‍ നടത്തുന്ന നീക്കം പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാന്‍ മാത്രമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഉത്തരവ് ഇടുന്നതിന് അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. വാക്‌സിന്‍ സംബന്ധിച്ച് ഗൗരവമേറിയ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച തെളിവുകള്‍ വിലയിരുത്താതെ വാക്‌സിന്‍ ലോഞ്ച് ചെയ്യുന്ന തിയതി എങ്ങനെ ഐ.സി.എം.ആറിന് തീരുമാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."