HOME
DETAILS
MAL
മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: പി.ടി തോമസ്
backup
April 23 2017 | 18:04 PM
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. അമ്പലക്കാളയെപ്പോലെ മണിയെ പിണറായി വിജയന് അഴിച്ചു വിട്ടിരിക്കുകയാണ്. പകലന്തിയോളം പണിയെടുക്കുന്ന പട്ടിക ജാതിക്കാരും തമിഴ് ന്യൂനപക്ഷവുമായ പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ പരസ്യമായി അശ്ലീലച്ചുവയോടെ ആക്ഷേപിച്ച മന്ത്രി മണിയുടെ നടപടിയില്‍ സ്ത്രീ പീഡനത്തിന് കേസെടുക്കണം.
കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത സബ്കലക്ടറെ നാടുകടത്താന്‍ കൈയേറ്റ ലോബിക്കു വേണ്ടിയാണ് മന്ത്രി ഉറഞ്ഞു തുള്ളുന്നത്. കുരിശിനെ മറയാക്കി ഭൂമി കൈയേറുന്ന അധാര്‍മികതയെ എതിര്‍ക്കുന്നതിനു പകരം മന്ത്രി മണിയും മുഖ്യമന്ത്രിയും കൈയേറ്റക്കാരുടെ പിണിയാളുകളായി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."