നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍
കോട്ടയം: മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് സവാള എത്തിക്കുന്ന നാഷണല്‍പെര്‍മിറ്റ് ലോറിയില്‍ ഹാന്‍സ് കടത്താന്‍ ശ്രമിച്ച കോട്ടയം സ്വദേശി പൊലിസ് പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ശേഖരിച്ച ശേഷം കാസര്‍ഗോഡ് മുതല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു വന്നിരുന്ന കോട്ടയം മുപ്പായിക്കാട് മൂലവട്ടം കല്‍പ്പകശ്ശേരിയില്‍ കെ.എസ് പ്രമോദ് (32 ) ആണ് പിടിയിലായത്.
കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിനു ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് പത്ത് ബണ്ടില്‍ ഹാന്‍സ് പിടിച്ചെടുത്തു. സവാള ലോഡുമായി തിരികെ കേരളത്തിലേക്കുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒരു പായ്ക്കറ്റ് ഹാന്‍സ് 12 രൂപക്ക് വാങ്ങുന്നത് കേരളത്തില്‍ പ്രതി ചില്ലറ കച്ചവടക്കാര്‍ക്ക് കൊടുക്കുന്നത് 30 മുതല്‍ 40 രൂപക്ക് വരെ ആണ്. കച്ചവടക്കാര്‍ ഒരു പായ്ക്കറ്റ് 60 രൂപയ്ക്കാണ് വില്‍ക്കുന്നത്. വര്‍ഷങ്ങളായി ഹാന്‍സ് വിതരണം നടത്തുന്ന പ്രതി ആദ്യമായാണ് പൊലിസ് പിടിയിലാകുന്നത്. അന്വേഷണ സംഘത്തില്‍ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ വി.എസ് പ്രദീപ്കുമാര്‍, വെസ്റ്റ് എസ്.ഐ എ. രമേശ്, ആന്റി ഗുണ്ടാസ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടന്‍, എസ്. അജിത്, ഐ. സജികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, സജമോന്‍ ഫിലിപ്പ്, ബിജു പി.നായര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."