HOME
DETAILS

എത്യോപ്യക്കും എരിത്രിയക്കുമിടയില്‍ സമാധാനപ്പുലരി

  
backup
July 09 2018 | 18:07 PM

%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%aa%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

അസ്മാറ: രണ്ടു പതിറ്റാണ്ടു നീണ്ട പരസ്പര വൈരം പറഞ്ഞുതീര്‍ത്ത് ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യയും എരിത്രിയയും. 1998-1999 കാലത്ത് ആരംഭിച്ച അതിര്‍ത്തിയുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാന കരാറില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഒപ്പുവച്ചു. പരസ്പര നയതന്ത്ര-വ്യാപാരബന്ധങ്ങള്‍ പുനരാരംഭിക്കാനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അംഗീകാരമായിട്ടുണ്ട്.

എരിത്രിയന്‍ തലസ്ഥാനമായ അസ്മാറയിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. എരിത്രിയന്‍ പ്രസിഡന്റ് ഇസായിസ് അഫവെര്‍ക്കിയും എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ്യ് അഹ്മദുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
1998-2000 കാലയളവിലാണ് എത്യോപ്യയും എരിത്രിയയും തമ്മിലുള്ള ചരിത്രപരമായ പോരിനു തുടക്കമായത്. അതിര്‍ത്തി പ്രദേശങ്ങളുടെ അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവച്ച യുദ്ധത്തിലേക്കു നയിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായി രണ്ടു പതിറ്റാണ്ടിനിടെ 80,000ത്തോളം പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. 2000ത്തില്‍ ഐക്യരാഷ്ട്രസഭ സമാധാന കരാറുമായി എത്തിയിരുന്നെങ്കിലും കരാറിലെ ഏതാനും നിബന്ധനകള്‍ സ്വീകരിക്കാന്‍ എത്യോപ്യ വിസമ്മതിച്ചതോടെ ആ നീക്കം പരാജയപ്പെട്ടു.
ഇതിനുശേഷം സമാധാനനീക്കങ്ങള്‍ പലപ്പോഴായി നടന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ എത്യോപ്യന്‍ പ്രധാനമന്ത്രിയായി അബിയ്യ് അഹ്മദ് അധികാരമേറ്റതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനനീക്കം ത്വരിതഗതി പ്രാപിച്ചത്. സമാധാനപുലരിയിലേക്കുള്ള ആദ്യഘട്ടമായി രാജ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കുകയാണ് അബിയ്യ് ചെയ്തത്. പിറകെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് എരിത്രിയന്‍ വൃത്തങ്ങളുമായി എത്യോപ്യ സമാധാനചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago