പ്രതീക്ഷയുടെ ചിറകുകളുമായി സമസ്ത ഇസ്‌ലാമിക്ക് സെന്റര്‍ ഈസ്‌റ്റേണ്‍ സോണ്‍; രണ്ടാം ചാര്‍ട്ടേഡ് വിമാനവും യാത്ര തിരിച്ചു
ദമാം: പ്രവാസലോകത്തെ പ്രതിസന്ധികള്‍ക്കിടെ നാടണയാനാഗ്രഹിച്ച നിരവധി പ്രവാസികളുടെ നിറസ്വപ്നവുമായി സമസ്ത ഇസ്‌ലാമിക് സെന്റര്‍ ചാര്‍ട്ടേഡ് വിമാന യാത്ര തുടരുന്നു. കിഴക്കന്‍ സഊദിയില്‍ നിന്നാണ് രണ്ടാമത്തെ വിമാനവും യാത്ര തിരിച്ചത്. വയോധികര്‍ മുതല്‍ കൈ കുഞ്ഞുങ്ങളടക്കമുള്ള 400 യാത്രക്കാരുമായാണ് എസ് ഐ എസ് സിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇതിനകം യാത്ര തിരിച്ചത്. വിസിറ്റ് വിസ, ഫൈനല്‍ എക്‌സിറ്റിലുള്ളവര്‍, റീ എന്‍ട്രി ലഭ്യമായവര്‍, രോഗികള്‍, തൊഴില്‍ വിസ തീര്‍ന്നവര്‍ തുടങ്ങിയ നിരവധിപേരുടെ ആഗ്രഹ സഫലീകരണത്തിന്റെ ആത്മനിര്‍വൃതിയിലാണ് എസ് ഐ സി ഈസ്റ്റേണ്‍ സോണ്‍.
ഈ മാസം ഒന്നിനാണ് ദമാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യവിമാനം പറന്നുയര്‍ന്നത്. തുടര്‍ന്ന് രണ്ടാമത്തെ വിമാനം ഞായറാഴ്ച രാവിലെയും യാത്രയായി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ, റിയാദ്, ഈസ്റ്റേണ്‍ എന്നീ മൂന്ന് സോണുകളിലായാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും യാത്രാനിരക്കില്‍ ഇളവുകളനുവദിച്ചും ഭക്ഷണപാനീയങ്ങള്‍ നല്‍കിയും യാത്രക്കാര്‍ക്ക് താങ്ങും തണലുമായി മാറുകയായിരുന്നു എസ് ഐ സി. അത്യാവശ്യക്കാരുടെ അപേക്ഷ അനുസരിച്ച് തുടര്‍ന്നും യാത്രകള്‍ സംഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഈസ്റ്റേണ്‍ സോണ്‍ ചാര്‍ട്ടേട് ഫൈ്‌ലറ്റ് കോഡിനേറ്റര്‍ ബഷീര്‍ ബാഖവി, ഫൈ്‌ല സെഡ് എംഡി അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ എന്നിവര്‍ അറിയിച്ചു. സകരിയ്യ ഫൈസി, അബൂ യാസീന്‍, നജ്മുദ്ദീന്‍ ഖോബാര്‍, ഷഫീഖ് റഹീമ, മുനീര്‍ തുടങ്ങിയ വിഖായ വളണ്ടിയര്‍മാര്‍ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."