ഇടുക്കിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ഒന്‍പത് പേര്
തൊടുപുഴ: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ സമയപരിധി അവസാനിച്ചതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിര്‍ദേശ പത്രിക നല്‍കിയത് ഒന്‍പത് പേര്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ ഇന്നലെ പെമ്പളൈ ഒരുമൈ സമരനായിക ഗോമതി അഗസ്റ്റിനും സ്വതന്ത്ര സ്ഥാനാര്‍ഥി കെ.എ ബേബിയും ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്. ദിനേശന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ഓരോ സെറ്റ് പത്രിക വീതം സമര്‍പ്പിച്ച ഇരുവരും 25,000 രൂപ പണമായും കെട്ടിവച്ചു.
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്, യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്, എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്, ബി.എസ്.പി സ്ഥാനാര്‍ഥി ലിതേഷ് പി.ടി, വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം. സെല്‍വരാജ്, സ്വതന്ത്ര സ്ഥാനാര്‍ഥി റെജിമോന് ജോസഫ്, കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയായി ഇബ്രാഹിംകുട്ടി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."