റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിങ്; യാത്രികരെ പിഴിയുന്നതായി പരാതി
നെയ്യാറ്റിന്‍കര: അതിര്‍ത്തിയോട് ചേര്‍ന്നുളള റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ വാഹനപാര്ക്കിങിന്റെ പേരില്‍ പിഴിയുന്നതായി പരാതി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവരാണ് കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നത്. സ്റ്റേഷന് പരിധിയില്‍ നിന്നും വളരെ അകലത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പോലും പാര്‍ക്കിങ് ഫീസ് ഈടാക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്റ്റേഷന് പരിസരത്ത് ഒരു സൗകര്യവും ഒരുക്കാതെ റെയില്‍വേ, സ്വകാര്യ കരാറുകാര്‍ക്ക് ടെണ്ടര്‍ നല്‍കിയിരിക്കുകയാണ്. ഇവരാണ് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. വാഹനത്തിന് സംരക്ഷണം നല്‍കാതെ പാര്‍ക്കിങ് തുക നല്കാന് കഴിയില്ലെന്നാണ് വാഹന ഉടമകളുടെ വാദം. ഇത് കൂടാതെ പലപ്പോഴും ആര്.പി.എഫിന്റെ നേതൃത്വത്തില്‍ അനധികൃത പാര്ക്കിങിനെന്ന പേരില്‍ പിഴയീടാക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."