മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് ചോദ്യമുന്നയിക്കാത്തത് ഭാഗ്യമായി കരുതുന്നു, നന്ദി: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ മുന്നില്‍ പോവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം തുടരുന്നതിനിടെ, അക്കാര്യം തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി. അഞ്ചുവര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടും തന്നോട് ചോദ്യങ്ങളൊന്നും ഉന്നയിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു.
എ.ബി.പി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് ചോദ്യം ചോദിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നാണ് മോദി പറഞ്ഞത്.
'60 വര്‍ഷത്തെയും 60 മാസത്തെയും ഭരണം താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ രാജ്യം കണ്ടു. ഒരാളും ഒരു ചോദ്യവും ഉയര്‍ത്തിയില്ല. നിങ്ങളെ പോലുള്ളവരും എന്നോട് ചോദ്യങ്ങള്‍ ചോദിച്ചില്ല. എന്റെ സൗഭാഗ്യമായാണ് ഞാനതിനെ കാണുന്നത്'- ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.
എന്നാല്‍, അധികാരമാറ്റ ശേഷം മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തിയ ആളാണ് നരേന്ദ്ര മോദി. അഞ്ചു വര്‍ഷക്കാലയളവില്‍ ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചില്ല. സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്കു മാത്രം അഭിമുഖം നല്‍കി. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.
തന്നോടു ചോദിക്കുന്നതു പോലെ നരേന്ദ്ര മോദിയോട് ചോദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യം വരാത്തതെന്താണെന്ന് രാഹുല്‍ ഗാന്ധി ഈയിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മാധ്യമപ്രവർത്തകന്‍ കരണ്‍ ഥാപറുമായുള്ള അഭിമുഖത്തിനിടെ, വെള്ളം കുടിച്ചതും ഇറങ്ങിപ്പോയതും എക്കാലത്തും ചർച്ചയാവുന്ന സംഭവമാണ്. മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ പേടി ഈ വീഡിയോയില്‍ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."