HOME
DETAILS
MAL
കൊവിഡിന്റെ ലക്ഷണങ്ങളില്‍ അതിസാരവും ഛര്‍ദ്ദിയും
backup
July 06 2020 | 01:07 AM
ന്യൂഡല്‍ഹി: പുതിയ കൊവിഡ് കേസുകളില്‍ ചുമയ്ക്കും ശ്വാസതടസ്സത്തിനും പകരം അതിസാരവും ഛര്‍ദ്ദിയുമാണ് കൊവിഡിന്റെ ലക്ഷണങ്ങളായി കാണുന്നതെന്ന് ഡോക്ടര്‍മാര്‍. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായ വയറിളക്കം, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയുമായി വരുന്ന രോഗികള്‍ കൊവിഡ് പൊസിറ്റീവായെന്നും അവര്‍ക്ക് മറ്റു ലക്ഷണങ്ങളില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. പുതിയ ലക്ഷണം കാരണം പലര്‍ക്കും രോഗം കണ്ടെത്താന്‍ വൈകി.
ഭക്ഷ്യവിഷബാധ പോലുള്ളവയാണ് ഈ ലക്ഷണങ്ങളുമായി വരുന്ന രോഗികളില്‍ തുടക്കത്തില്‍ സംശയിച്ചത്. എന്നാല്‍ ശ്വാസകോശത്തിനു പകരം വയറിനുള്ളിലെ പ്രവര്‍ത്തനങ്ങളെയാണ് വൈറസ് അക്രമിക്കുന്നതെന്ന് അനുമാനിക്കണം.
ഇതുമൂലം ബലക്ഷയം, ശരീരത്തിലെ ഓക്സിജന്‍ അളവ് കുറയുക, രക്തസമ്മര്‍ദവും പഞ്ചസാരയുടെ അളവും കുറയുക, തളര്‍ന്നുവീഴുക തുടങ്ങിയവ കാണാം. കാലാവസ്ഥയ്ക്കനുസരിച്ച് കൊവിഡിന്റെ സ്വഭാവം മാറുന്നെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്.
ജൂണ്‍ 20നും 30നുമിടയില്‍ കിങ് കോട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 67 പേരില്‍ 30 പേര് ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇവര്‍ക്കു പുതിയ ലക്ഷണങ്ങളാണുണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."