HOME
DETAILS
MAL
സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്തണം: മന്ത്രി
backup
July 10 2018 | 04:07 AM
മേപ്പയ്യൂര്‍: നവീന സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്. മേപ്പയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നവീകരിച്ച ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് അധ്യക്ഷനായി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, പ്രധാനാധ്യാപിക ടി.എം ഗീത, വി.പി ഉണ്ണികൃഷ്ണന്, വി.പി നിത, എം. സുധാകരന്, വി.പി സതീശന്, ഭാസ്കരന് കൊഴുക്കല്ലൂര്‍, കെ. രാജീവന്, കെ.പി രാമചന്ദ്രന്, കെ.സി രാജീവന്, കെ.കെ ബാലന്, പുളിക്കൂല്‍ ബാബുരാജ്, എ.സി അനൂപ്, പി.ടി.എ പ്രസിഡന്റ് മഞ്ഞക്കുളം നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."