സൗത്ത് ബീച്ച് ലോറി സ്റ്റാന്‍ഡ്: മുസ്‌ലിം ലീഗ് സമരം നാളെ
കോഴിക്കോട്: നിരവധി അപകട മരണങ്ങള്‍ക്ക് കാരണമായ സൗത്ത് ബീച്ചിലെ അനധികൃത ലോറി സ്റ്റാന്‍ഡ് നീക്കം ചെയ്യുമെന്ന മേയറുടെ പ്രഖ്യാപനത്തിന് ശേഷം ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ സമര്‍ദത്തില്‍ ലോറി സ്റ്റാന്‍ഡ് മാറ്റുമെന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകുന്ന മേയര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ നാളെ രാവിലെ 10ന് നടക്കുന്ന ധര്‍ണ സമരം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ധര്‍ണാ സമരവുമായി ബന്ധപ്പെട്ട് സൗത്ത് മണ്ഡലത്തിലെ മേഖലാ ഭാരവാഹികളുടെ പ്രത്യേക കണ്‍വന്‍ഷന്‍ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.വി ഉസ്മാന്‍കോയ അധ്യക്ഷനായി.
അഡ്വ.എ.വി അന്‍വര്‍ സ്വാഗതവും എം.പി മൊയ്തീന്‍ ബാബു നന്ദിയും പറഞ്ഞു. എ.ടി മൊയ്തീന്‍കോയ, ഫൈസല്‍ പള്ളിക്കണ്ടി, ഹമീദ് കോട്ടുമ്മല്‍, എം.എ നിസാര്‍, പി.എം ഇഖ്ബാല്‍, എ.എം.കെ കോയ, എം. അനീസ് റഹ്മാന്‍, ഇ.പി അശറഫ്, പി.കെ മുഹമ്മദ്, കെ.കെ കോയ, എ.കെ മുസ്തഫ, എന്‍.സി സമീര്‍, കെ. അസ് ലം, കെ.എം റാഷിദ് അഹമ്മദ്, ടി.കെ അഷ്‌റഫ്, ടി. മൊയ്തീന്‍കോയ, കെ. അബ്ദുനാസര്‍, മുഹമ്മദ് അശ്‌റഫ്, ഹംസക്കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."