HOME
DETAILS

സ്ഥാനാര്‍ഥിക്കു പകരം മണ്ഡലപര്യടനത്തിന് എം.എല്‍.എമാര്‍

  
backup
April 05 2019 | 18:04 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a3

 



കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹ്്‌നാന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒരാഴ്ച പൂര്‍ണവിശ്രമം നിര്‍ദേശിച്ചതോടെ മണ്ഡലത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാര്‍ നേതൃത്വം നല്‍കും.


തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിരിക്കെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അസുഖബാധിതനായത്. ഇന്നലെ നിശ്ചയിച്ച മണ്ഡലപരിപാടികള്‍ റദ്ദാക്കിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും യോഗം ചേര്‍ന്നു. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹ്‌നാന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ഉമ്മന്‍ചാണ്ടി നേരിട്ടായിരിക്കും.
സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കാന്‍ എം.എല്‍.എ മാരായ വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവര്‍ക്ക് യഥാക്രമം കുന്നത്തുനാട്, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളുടെ ചുമതലനല്‍കി. തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടന പരിപാടിയില്‍ സ്ഥാനാര്‍ഥിക്കു പകരം തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.എല്‍.എ മാര്‍ പങ്കെടുക്കും. കൊടുങ്ങല്ലൂരില്‍ പറവൂര്‍ എം.എല്‍.എ വി. ഡി സതീശനായിരിക്കും പ്രവര്‍ത്തനങ്ങളുടെ നേതൃത്വം.


കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും ചുമതല. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കളും പര്യടനം നടത്തും. സ്ഥാനാര്‍ഥി പര്യടന പരിപാടി എന്നത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റാനും അങ്കമാലിയില്‍ അടിയന്തിരമായി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു.
സ്ഥാനാര്‍ഥി പ്രചാരണ രംഗത്തേക്ക് തിരിച്ചു വരുന്നത് വരെ ഈ സംവിധാനം തുടരും. കൂടാതെ സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ പ്രചാരണപരിപാടിയില്‍ കുറവു വരാതിരിക്കാന്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന റോഡ്‌ഷോയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.


വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബെന്നി ബഹ്‌നാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. വ്യാഴാഴ്ചത്തെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ് രാത്രി 12 മണിയോടെയാണ് വീട്ടിലെത്തിയത്. മൂന്നു മണിയോടെ കൈയ്ക്കു വേദനയാണ് ആദ്യം ആരംഭിച്ചത്.


തുടര്‍ന്ന് ഇത് നെഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ഹൃദയ ധമനികളിലെ രക്തയോട്ടം പൂര്‍വ സ്ഥിതിയിലാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഒരാഴ്ചയെങ്കിലും വിശ്രമിച്ച ശേഷമേ പ്രചാരണത്തിനിറങ്ങാന്‍ കഴിയൂ എന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് രാവിലെ മുതല്‍ ആശുപത്രിയിലേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല എന്നിവര്‍ രാവിലെ തന്നെ ടെലഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വയലാര്‍ രവി, പ്രൊഫ. കെ.വി തോമസ്, ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് , എം.എല്‍.എമാര്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍ എന്നിവര്‍ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago