HOME
DETAILS

പുഴയുടെ നെഞ്ചു തുരന്ന് മണല്‍കൊള്ളക്കാര്‍

  
backup
April 23 2017 | 20:04 PM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae



നിലക്കാത്ത മണ്ണൊഴുക്ക്

കാസര്‍കോട്: താലൂക്കിലെ ഒരൊറ്റ പുഴയുമില്ല മണല്‍ കടത്ത് മാഫിയയുടെ കണ്ണെത്താത്തതായിട്ട്. ചന്ദ്രഗിരി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെല്ലാം മണല്‍ കടത്തുകാരുടെ വിഹാര കേന്ദ്രങ്ങളാണ്. പ്രതിദിനം ടണ്‍കണക്കിനു മണലാണ് ഓരോ പുഴകളില്‍ നിന്നും പുഴകളുടെ കൈവഴികളില്‍ നിന്നും മണല്‍ക്കള്ളന്മാര്‍ കോരിയെടുത്തത്.
കഴിഞ്ഞ വിഷുനാളിലെ അവധി  ദിനത്തില്‍ കാസര്‍കോട് താലൂക്കോഫിസില്‍ 72 ജീവനക്കര്‍ ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുണ്ടായത് ആറു ജീവനക്കാരാണ്. ഇതെല്ലാം കൃത്യമായറിയുന്ന മണല്‍ക്കടത്ത് സംഘങ്ങള്‍ പുഴയില്‍ നിന്നും വറ്റിവരണ്ട പുഴകളില്‍ നിന്നും കോരിയെടുത്തു കടത്തിയ മണലിനു കണക്കില്ല. വാഹനപരിശോധനക്കിടെ പിടിയിലായ വിരലിലെണ്ണാവുന്ന മണല്‍കടത്തു വാഹനങ്ങള്‍ പിടികൊടുത്തതാണെന്നേ പറയാന്‍ പറ്റൂ. ഒരിടത്തു പിടിവീഴുമ്പോള്‍ മറുഭാഗത്തു കൂടി മണലിന്റെ കുത്തൊഴുക്കായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പുഴകളില്‍ നിന്നു കോരിയെടുക്കുന്ന മണല്‍ രണ്ടു ദിവസം പുഴക്കരയിലോ ചാക്കിലോ നിറച്ചു വച്ചു വെള്ളം ആറിയശേഷമാണു വാഹനങ്ങളില്‍ പൊതുവേ കടത്താറ്. എന്നാല്‍ ഒട്ടുമിക്ക പുഴകളും വറ്റിവരണ്ടതോടെ മണല്‍ നേരിട്ടു കോരിയെടുക്കാവുന്നത്ര എളുപ്പമായി. വറ്റിവരണ്ട പുഴയില്‍ വച്ചു തന്നെ അരിച്ച ശേഷമുള്ള  മണലാണ് ഇപ്പോള്‍ ലോറികളില്‍ കടത്തുന്നത്.
മണല്‍ ആവശ്യമുള്ളവരെ നേരത്തെ കാണിക്കുന്ന സമ്പ്രദായവും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ടത്രെ. കടലിനോടു ചേര്‍ന്ന ചന്ദ്രഗിരി പുഴയില്‍ നിന്നു വന്‍ തോതിലുള്ള മണലെടുപ്പാണ് നടക്കുന്നത്.
രാത്രിയില്‍ നടക്കുന്ന മണലെടുപ്പു നിയന്ത്രിക്കാന്‍ നേരത്തെ പൊലിസ് രംഗത്തിറങ്ങി നിരവധി തോണികളടക്കം നശിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പൊലിസ് അതൊക്കെ നിലച്ചിരിക്കുകയാണ്. രണ്ടു മാസത്തിനകം പൊലിസിനു ക്രമസമാധാന പാലനത്തില്‍ കൂടുതല്‍ ചുമതലകള്‍ വന്നതോടെ കാസര്‍കോട് താലൂക്ക് പരിധിയില്‍ അറുതിയില്ലാത്ത മണ്ണൊഴുക്കാണ്.

മണല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സൗഭാഗ്യം

ഉപ്പു വെള്ളത്താല്‍ ചുറ്റപ്പെട്ട മാവിലാക്കടപ്പുറത്തെ  കിണറുകളിലെ ഉപ്പുകലരാത്ത ശുദ്ധജലം മറുകരയിലുള്ളവരും അസൂയയോടെയാണു കണ്ടത്. എന്നാല്‍ ഇന്നു ദ്വീപില്‍ എവിടെ നോക്കിയാലും ഉപ്പുവെള്ളമാണ്. മണല്‍ മാഫിയകളാണു ദ്വീപിന്റെ കുടിവെള്ളം തട്ടികൊണ്ടുപോയതെന്ന് ദ്വീപ് നിവാസികള്‍ ഒന്നടങ്കം പറയുന്നു
തൃക്കരിപ്പൂര്‍: ഒരു ഭാഗം കടലും മൂന്നു ഭാഗം പുഴകളാലും ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ശുദ്ധമായ കുടിവെള്ളം. ഉപ്പു വെള്ളത്താല്‍ ചുറ്റപ്പെട്ട മാവിലാക്കടപ്പുറത്തെ  കിണറുകളിലെ ഉപ്പുകലരാത്ത ശുദ്ധജലം മറുകരയിലുള്ളവരും അസൂയയോടെയാണ് നോക്കികണ്ടത്.
എന്നാല്‍ ഇന്ന് ദ്വീപില്‍ എവിടെ നോക്കിയാലും ഉപ്പുവെള്ളമാണ്. മണല്‍ മാഫിയകളാണു ദ്വീപിന്റെ കുടിവെള്ളം തട്ടികൊണ്ടുപോയതെന്ന് ദ്വീപ് നിവാസികള്‍ ഒന്നടങ്കം പറയുന്നു. മുന്‍ കാലങ്ങളില്‍ മാവിലാക്കടപ്പുറത്തെ പുഴക്കരയില്‍ നിന്നു നോക്കിയാല്‍ കടല്‍ കാണില്ല. അതിനു പ്രധാന കാരണമുണ്ട്. കടല്‍ക്കരയില്‍ വലിയ മണല്‍ കൂനകളായിരുന്നു അന്ന്. എന്നാല്‍ ഇന്നു മണല്‍ തിട്ടകള്‍ ഇല്ലാതായി. മണല്‍ കൊള്ളക്കാരും മറ്റും തിട്ടകള്‍ പൊളിച്ചു മണല്‍ കടത്തിയതോടെ കടലും കരയും സമാനമായി.
മാവിലാടത്ത് പുഴക്കരയും ഇത്തരത്തില്‍ മണല്‍ തിട്ടകളാല്‍ സമ്പന്നമായിരുന്നു. മണല്‍ തിട്ടയില്‍ നിന്നു താഴ്ന്നുകിടക്കുന്ന വയലുകളും ഉണ്ടായിരുന്നു. മഴ പെയ്താല്‍ മണല്‍ തിട്ടവഴിയും ഒലിച്ചിറങ്ങുന്ന വെള്ളം വയലുകള്‍ വഴിയും ഭൂമിയില്‍ ഇറങ്ങി ഉപ്പു കലരാതെ ഭൂമി വെള്ളം കാത്തു സൂക്ഷിച്ചു.  ഇപ്പോള്‍ മണല്‍ തിട്ടകളില്ല. വയലുകളാകട്ടെ മണ്ണിട്ട് ഉയര്‍ത്തി തെങ്ങുകള്‍ വച്ചു. ഇതോടെ മഴവെള്ളം കടലിലേക്കും പുഴയിലേക്കും ഒഴുകി തുടങ്ങി. അവശേഷിച്ച കുഴികളില്‍ വെള്ളം കെട്ടി നിന്നെങ്കിലും അത് കള്‍വര്‍ട്ട് വഴി പുഴയിലേക്ക് ഒഴുകി. രൂക്ഷമായ കുടിവെള്ള ക്ഷാമം ദ്വീപില്‍ നേരിടുമ്പോഴും മണല്‍ കൊള്ളക്ക് ശമനമില്ല.



ആയിറ്റിയില്‍ നഞ്ചു കലങ്ങിയ വെള്ളം


തൃക്കരിപ്പൂര്‍: ആയിറ്റി, വെള്ളാപ്പ്, മാച്ചിക്കാട് പ്രദേശങ്ങളില്‍ പൂഴിമണലിനാല്‍ സമ്പന്നമായിരുന്ന കാലമുണ്ടായിരുന്നു. എവിടെ കുഴിച്ചാലും ശുദ്ധമായ വെള്ളം യഥേഷ്ടം കിട്ടിയിരുന്ന പ്രദേശങ്ങളായിരുന്നു ഇവയെല്ലാം. മറ്റു ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായ സമയത്ത് ആയിറ്റിയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയില്‍ നിന്നാണു വെള്ളം എത്തിച്ചിരുന്നത്.
എന്നാല്‍ ഇന്നു നഞ്ചു കലങ്ങിയ വെള്ളമായതിനാല്‍ കുടിവെള്ള പദ്ധതി വെറും നോക്കുകുത്തിയായി മാറി. ഇവിടെയും പ്രശ്‌നം മണല്‍ക്കൊള്ള തന്നെയാണ്.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു നോക്കികഴിഞ്ഞാല്‍ പൂഴിമണല്‍ കൂമ്പാരങ്ങളും കശുവണ്ടി മരങ്ങളും മാത്രമായിരുന്നു മുന്‍കാലത്ത്.  എന്നാല്‍ ഇന്ന് എല്ലാ മണല്‍ കൂനകളും മണല്‍ മാഫിയകള്‍ ഇല്ലാതാക്കി.


ഹൃദയം തകര്‍ന്നു പയസ്വിനി

കാനത്തൂര്‍: വറ്റിവരണ്ട പയസ്വിനി പുഴയ്ക്കു ചരമഗീതമെഴുതി അനധികൃത മണല്‍ കൊള്ള ഇവിടെയും വ്യാപകമാവുകയാണ്. എരിഞ്ഞിപുഴ, മിന്നംകുളം, കാലിപ്പള്ളം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പുഴ വറ്റിയതോടെ മണല്‍കടത്ത് രൂക്ഷമായത്.  
ചെറിയ റോഡുകളുണ്ടാക്കി പുഴയിലേക്കു തന്നെ പിക്കപ്പ് ലോറികളിറക്കിയാണ് ഇവിടെ മണല്‍കടത്ത് നടത്തുന്നത്. രാത്രി 11 മുതല്‍ പുലച്ചെവരെ രണ്ടു വണ്ടികളിലായി പത്തു ലോഡോളം മണലാണ് ഓരോ ദിവസവും ഇവിടെ നിന്നു കൊണ്ടു പോകുന്നത്.
പുഴ പൂര്‍ണമായും വറ്റിയതോടെ  രൂപപ്പെട്ട മണല്‍തിട്ടകളിലാണ് കടത്തുകാരുടെ കണ്ണുകള്‍. ബേഡകം, ആദൂര്‍ പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയാണ് ഈ പ്രദേശങ്ങള്‍.
പൊലിസ്, റവന്യു അധികൃതര്‍ പരിശോധനക്കെത്തുമ്പോള്‍ മണല്‍ കടത്തുക്കാര്‍ക്കു മുന്‍കൂട്ടി വിവരം ലഭിക്കുന്നതിനാല്‍ പിടികൂടാനും സാധിക്കാറില്ല.


നീലേശ്വരത്ത് മണല്‍ക്കടത്ത് ഒഴിഞ്ഞ നേരമില്ല

നീലേശ്വരം: നീലേശ്വരത്തിന്റെ തീരപ്രദേശങ്ങളില്‍ മണല്‍ കടത്തു വ്യാപകം. തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളില്‍ നിന്നു കടലോര മണല്‍ അനധികൃതമായി കടത്തുന്നതു പതിവാണ്. താരതമ്യേന താഴ്ന്ന പ്രദേശങ്ങളായ ഇവിടങ്ങളിലെ മണല്‍ കടത്തുന്നതു വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കടലോരത്തെ മണല്‍ കൊണ്ടുപോകുന്നതു മുട്ടയിടാന്‍ വരുന്ന ആമകളുടെ വംശനാശത്തിനും കാരണമാകുന്നു. കോട്ടപ്പുറം മാട്ടുമ്മല്‍ കടവ്, ഓര്‍ച്ച, നെടുങ്കണ്ട, പാലായി വളവ്, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പുലിയന്നൂര്‍ എന്നിവിടങ്ങളില്‍ പുഴമണല്‍ കടത്തും വ്യാപകമാണ്.
മുന്‍കാലങ്ങളില്‍ അനധികൃത മണല്‍കടത്ത് പിടികൂടാറുണ്ടെങ്കിലും അടുത്ത കാലത്തായി നീലേശ്വരം പൊലിസ് ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്. പിടികൂടിയാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടു പ്രതിയേയും വാഹനവും ഇറക്കിക്കൊണ്ടു പോകുന്നതും പതിവാണ്.
മണല്‍ കടത്തിനിടെ പിടികൂടിയ തെളിവ് അപ്രത്യക്ഷമായതും അടുത്ത കാലത്താണ്. ഇത്തരം സംരക്ഷണങ്ങള്‍ ലഭിക്കുന്നതു കൊണ്ടുതന്നെ രാപ്പകലില്ലാതെ നഗരത്തിലുള്‍പ്പെടെ അനധികൃത മണല്‍ ലോറികള്‍ നിര്‍ബാധം പായുകയാണ്.

പുഴയല്ല.., വെറും മണലെടുപ്പ് കേന്ദ്രങ്ങള്‍..!

ബദിയഡുക്ക: പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക, കുടുപ്പം കുഴി, പെരഡാല, വരദായിനി, പുത്തിഗെ, ഏല്‍ക്കാന, അഡ്ക്കസ്ഥല, സീരേ, ഏത്തഡുക്ക , ഷേണി പുഴകളൊന്നും പുഴകളല്ലാതായിരിക്കുന്നു. പകരം ഇവയെല്ലാം നിര്‍ബാധം മണ്ണെടുപ്പു നടത്താനുള്ള കേന്ദ്രങ്ങളായി തീര്‍ന്നിരിക്കുകയാണ്. ഇവിടെ നിന്നു നിര്‍ബാധം നടക്കുന്ന മണലൂറ്റു തടയാന്‍ ആരും മിനക്കെടുന്നില്ലെന്നതു മണലൂറ്റുകാര്‍ക്കു വളമാവുകയാണ്.  ആദൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പയസ്വിനി, ബാവിക്കര, കൊട്ട്യാഡി, ദേലമ്പാടി പഞ്ചായത്തിലെ പള്ളത്തൂര്‍ പുഴകളുടെ അവസ്ഥയും വിഭിന്നമല്ല.

മണല്‍ വില കേട്ടാല്‍ ഞെട്ടും..!


ബദിയഡുക്ക: ടിപ്പര്‍ ലോറിയില്‍ 150 അടി മണല്‍ ലോഡൊന്നിനു ചില സ്ഥലങ്ങളില്‍ 15000 മുതല്‍ 20000 രൂപക്കാണു ഇറക്കുന്നത്.  
ദൂര പരിധി കൂടുതലാണെങ്കില്‍ തുക ഇതിലും ഇരട്ടിയാകും. രാത്രി കാലങ്ങളില്‍ പൊലിസിന്റെ കണ്ണു വെട്ടിച്ച് ഊടു വഴികളിലൂടെയാണു മണല്‍ കടത്തു നടക്കുന്നത്.  
എത്തിക്കേണ്ട ദൂരവും റിസ്‌കും അനുസരിച്ചാണു വില നിശ്ചയിക്കുക.



ചാക്കുകളിലാക്കിയും മണല്‍ക്കടത്ത്


കാഞ്ഞങ്ങാട്: മണലൂറ്റല്‍ നിര്‍ബാധം തുടരുന്ന കാഴ്ചയാണ് ചിത്താരി, ബേക്കല്‍  പുഴകളിലും  ഇതിന്റെ മറ്റു കൈവരികളിലും. ബേക്കല്‍-പള്ളിക്കര- ചിത്താരി-അജാനൂര്‍- കാഞ്ഞങ്ങാട്- പടന്നക്കാട്  എന്നിവിടങ്ങളിലെ തീരദേശ മേഖലകളിലും അനധികൃത മണല്‍ കടത്ത് യഥേഷ്ടം നടക്കുന്നു. വാഹനങ്ങളില്‍ നേരിട്ട്  കൊണ്ടു പോകുന്നതിനു പകരം ചാക്കുകളില്‍ നിറച്ചു കടത്തിക്കൊണ്ടു പോകുന്ന രീതിയാണ് ഈ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത്. ഈ ഭാഗത്തെ റെയില്‍വേ ട്രാക്കിനു സമീപത്തുള്ള മണലും കടത്തിക്കൊണ്ടു പോകുന്നതായി പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് പാളത്തിനടിയിലുണ്ടായ വന്‍ ഗര്‍ത്തത്തില്‍ പതിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.  ഗര്‍ത്തം രൂപപ്പെട്ടത് ഈ ഭാഗത്ത് റെയില്‍വേ പാളത്തിനു സമീപത്ത് നിന്നു മണല്‍ മാഫിയകള്‍ മണല്‍ കടത്തുന്നതിനെ തുടര്‍ന്നാണെന്ന് സംഭവ ദിവസം തന്നെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago