ചാരവൃത്തി യു.എസ് പൗരനെ ഉ. കൊറിയ അറസ്റ്റ് ചെയ്തു
പ്യോങ്യാങ്: രാജ്യം വിടാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരനെ ഉത്തര കൊറിയ പ്യോങ്യാങ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. കൊറിയന്‍-അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ കിം ആണ് അറസ്റ്റിലായത്.
ഉത്തര കൊറിയ കസ്റ്റഡിയിലെടുക്കുന്ന മൂന്നാമത്തെ യു.എസ് പൗരനാണ് ഇദ്ദേഹം. ചാരപ്രവൃത്തി ആരോപിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
50 വയസ് പ്രായമുള്ള ചൈനയിലെ യാന്‍ബിയന്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറാണ് അറസ്റ്റിലായതെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യൊന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഒരു മാസമായി ഉത്തര കൊറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
കഴിഞ്ഞ ജനുവരി അവസാനം യു.എസ് വിദ്യാര്‍ഥി ഒട്ടോ വാര്ബിയര് (21) നെയും ഉത്തര കൊറിയ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 15 വര്‍ഷം കഠിന ജോലി ചെയ്യാന്‍ ശിക്ഷ വിധിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കിം ദോങ് ചുള് എന്ന 62 കാരനെയും ചാരവൃത്തി ആരോപിച്ച് ഉത്തര കൊറിയ 10 വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."