HOME
DETAILS
MAL
നവ്ലാഖയെ മുംബൈയിലേക്ക് മാറ്റിയത് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഉത്തരവ് റദ്ദാക്കി
backup
July 07 2020 | 02:07 AM
ന്യൂഡല്‍ഹി: ഭീമ- കൊറെഗാവ് കേസില്‍ ഗൗതം നവ്ലാഖയെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയതെന്തിനെന്ന് വിശദീകരിക്കാനും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും എന്‍.ഐ.എയോട് ആവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിലെ എന്‍.ഐ.എക്കെതിരായുള്ള പരാമര്‍ശങ്ങള്‍ നീക്കാനും കോടതി ഉത്തരവിട്ടു. എന്‍.ഐ.എയുടെ അപ്പീലില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള കേസായതിനാല്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."