HOME
DETAILS
MAL
ഡല്‍ഹിയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ് ആശങ്ക വേണ്ടെന്ന് കെജ്‌രിവാള്‍
backup
July 07 2020 | 02:07 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍ 72,000 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
നിലവില്‍ 25,000 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 15,000 പേരെ വീടുകളിലാണ് ചികിത്സിക്കുന്നത്. സംസഥാനത്ത് മരണനിരക്ക് കുറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ കഴിഞ്ഞു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് സംസ്ഥാനത്തെ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്ലാസ്മ ചികിതസയ്ക്ക് തയാറായി നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാവുന്നവരേക്കാള്‍ കൂടുതലാണ് പ്ലാസ്മ ആവശ്യമുള്ളവര്‍.
അതിനാല്‍ രോഗമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടു വരണം. പ്ലാസ്മ ദാനം ചെയ്യുന്നത് ശരീരത്തില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ഇത് സമൂഹത്തിനുള്ള സേവനമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ആശുപത്രി ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ് എന്ന് കഴിഞ്ഞദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. വീടുകളിലെ ചികിത്സയിലൂടെ തന്നെ ആളുകള്‍ രോഗമുക്തി നേടുന്നു. കഴിഞ്ഞയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 6200ല്‍ നിന്നും 5,300 ആയി കുറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്‍നിരയിലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."