മുത്തങ്ങയില്‍ നിരോധിത പുകയിലയുടെ വന്‍ശേഖരം പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 18,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. മൈസൂരുവില്‍ നിന്നും മലപ്പുറത്തേക്ക് പിക്അപ്പ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 18,000 പാക്കറ്റ് ഹാന്‍സാണ് എക്സൈസ് സംഘം പിടികൂടിയത്.
സംഭവത്തില്‍ വയനാട് സ്വദേശികളായ സഫര്‍, യാഹ്യ എന്നിവര്‍ക്കെതിരെ കോപ്ട ആക്ട് പ്രകാരം കേസെടുത്തു.
പിക് അപ്പ് വാഹനത്തിലെ ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉത്പന്നങ്ങള്‍ മൈസൂരുവില്‍ നിന്നും മലപ്പുറത്തേക്കാണ് കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം.മജു, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ബൈജു, പ്രിവന്റിവ് ഓഫിസര്‍മാരായ പ്രകാശ് , അബ്ദുള്‍ അസിസ്, സി.ഇ.ഒമാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പാക്കറ്റ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."