ബോവിക്കാനത്ത് തെരുവ് വിളക്കുകളുണ്ട്; പക്ഷേ കത്താറില്ല
ബോവിക്കാനം: പകല്‍ വെളിച്ചത്തില്‍ ടൗണിലൂടെ ഒന്ന് നടന്നു നോക്കിയാല്‍ ഇരുപതിലധികം തെരുവ് വിളക്കുകള്‍ കാണാം. എന്നാല്‍ രാത്രിയായാല്‍ ഈ തെരുവ് വിളക്കുകള്‍ പലതും തെളിഞ്ഞു കാണാന്‍ സാധിക്കില്ല. മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനം ടൗണിലാണ് ഈ ദുരാവസ്ഥ. തെരുവ് വിളക്കുകള്‍ ഇപ്പോള്‍ കത്തിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു.
വിരലിലെണ്ണാവുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ് ടൗണില്ലിപ്പോള്‍ പ്രകാശം പൊഴിക്കുന്നത്. ഒരേ തൂണില്‍ ഒന്നും രണ്ടും വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പലതും തെളിയുന്നില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പലതും കേടായി കിടക്കുകയാണ്. വ്യാപാരികള്‍ പലരും കടകളടക്കുമ്പോള്‍ വെളിച്ചം കെടുത്തിയാണ് പോകുന്നത്. ഇതു കൂടി അണയുന്നതോടെ ടൗണ്‍ പൂര്‍ണമായും ഇരുട്ടില്ലാണ്. അതിനു പുറമെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളും നോക്കുകുത്തിയായ അവസ്ഥയാണ്.
ടൗണിലുള്‍പ്പെടെ 65 സോഡിയം വേപ്പര്‍ ലാംപുകളടക്കം 300ലധികം തെരുവ് വിളക്കുകള്‍ പഞ്ചായത്തിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ പകുതി പോലും പ്രകാശിക്കുന്നില്ല. വര്‍ഷം തോറും പുതിയത് സ്ഥാപിക്കുന്നതല്ലാതെ പഴതിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ല. എല്ലാ വിളക്കുകളുടെയും വൈദ്യുതി നിരക്കായി മുപ്പതിനായിരത്തിലധികം രൂപയാണ് മാസത്തില്‍ പഞ്ചായത്ത് വൈദ്യുതി വകുപ്പില്‍ അടക്കുന്നത്. ചില മാസങ്ങളില്‍ ബില്ല് ഇതിലും കൂടുന്നതല്ലാതെ കത്താത്ത വിളക്കുകള്‍ക്കനുസരിച്ച് തുക കുറയാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."