ഡെങ്കിപ്പനി അഞ്ചുപേര്‍ കൂടി ചികിത്സയില്‍ നഗരസഭയില്‍ ശുചീകരണം നടത്തി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നഗരസഭാപരിധിയില്‍ ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദേശാനുസരണം പൊതു ശുചീകരണം നടത്തി. മിക്ക വാര്‍ഡുകളിലും കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. പെരിഞ്ചേരി വാര്‍ഡിലെ ശുചീകരണത്തിന് നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ നേതൃത്വം നല്‍കി. ഇന്നലെ അഞ്ചുപേര്‍ കൂടി ചികിത്സ തേടിയെത്തി. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ വെള്ളം കെട്ടിക്കിടക്കുന്ന ചെറുതും വലുതുമായ സ്ഥലങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവിടെയെല്ലാം കൊതുകിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വീണ്ടും മഴ പെയ്തപ്പോള്‍ രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നു വ്യക്തമായതോടെയാണ് വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, പറമ്പുകള്‍, റബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സമ്പൂര്‍ണ ശുചീകരണം നടത്താന്‍ തീരുമാനിച്ചത്. കൊതുക് വളരുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനായി ഗവ. ആശുപത്രിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ഡ്രൈഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചെങ്കിലും ഇന്നലെ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ലെന്നും പരാതി ഉയര്‍ന്നു. മട്ടന്നൂര്‍ ടെംപിള്‍ റോഡിലെ മുനിസിപ്പല്‍ കിണര്‍ താര എന്ന സംഘടനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. താര ഭാരവാഹികളായ മനീഷ്, സുധീര്‍, മധു, രാമകൃഷ്ണന്‍, കൃഷ്ണന്‍, രവി, മോഹനന്‍, സിനി രാംദാസ്, സുനില്‍ കുമാര്‍, മനോജ്കുമാര്‍, കൗണ്‍സിലര്‍ പ്രശാന്ത്, രാധാകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."