HOME
DETAILS
MAL
സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ്; കക്ഷിചേരാന്‍ വെള്ളാപ്പള്ളി നടേശന് ഹരജി സമര്‍പ്പിച്ചു
backup
July 07 2020 | 02:07 AM
കൊച്ചി: കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പു കേസിലെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി നടേശന് ഹരജി സമര്‍പ്പിച്ചു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ആറു മാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേസിലെ പരാതിക്കാരനായ സുരേന്ദ്രബാബു നല്കിയ ഹരജിയില്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കാന്‍ അനുമതി നല്‍കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."