ബാര്‍ബര്‍ഷോപ്പിലെ മാലിന്യം ജനവാസ മേഖലയില്‍ തള്ളിയത് പ്രതിഷേധത്തിനിടയാക്കി
കല്ലമ്പലം: ബാര്‍ബര്‍ഷോപ്പിലെ മാലിന്യം ജനവാസ മേഖലയില്‍ തളളിയത് നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. മടവൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഞാറയില്‍ക്കോണം ഗവ. എം എല്‍ പി എസിന് സമീപം ചേങ്കോട്ടുകോണം മൂലക്കട റോഡിലാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ മാസങ്ങളായി ശേഖരിച്ചു വച്ച മുടിയും, ടിഷ്യു പേപ്പറും, ബ്ലൈഡും മറ്റും രാത്രിയില്‍ കൊണ്ടുവന്നു തള്ളിയത്. സമീപ പ്രദേശങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ബാര്‍ബര്‍ഷോപ്പില്‍ നിന്നും കൊണ്ടിട്ടതാകാമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുടി കാറ്റില്‍ പറന്ന് കിണറുകളിലും, കുടിവെള്ള ടാങ്കുകളിലും വീഴുമെന്നും, വീടുകള്‍ക്ക് മുന്നിലും ടെറസിനുമുകളിലും ഉണങ്ങാനായി വയ്ക്കുന്ന ഭക്ഷണ സാധനങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരുന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."