റിങ് റോഡുകളുടെ നിര്‍മാണത്തിന് തുക; വളാഞ്ചേരി നഗരത്തിന് ആശ്വാസമാകും
വളാഞ്ചേരി: റിങ് റോഡുകളുടെ നിര്‍മാണത്തിന് തുക അനുവദിച്ചത് ഗതാഗതകുരുക്കില്‍ വീര്‍പ്പു മുട്ടുന്ന വളാഞ്ചേരി നഗരത്തിന് ആശ്വാസമാകും. വൈക്കത്തൂര്‍-മീമ്പാറ, മൂച്ചിക്കല്‍-കരിങ്കല്ലത്താണി ബൈപ്പാസ് റോഡുകളുടെ നിര്‍മാണത്തിനാണ് 10 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞിരുന്നത്.
ബൈപ്പാസ് റോഡുകളുടെ പണി പൂര്‍ത്തിയായാല്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന വളാഞ്ചേരി നഗരത്തിന് ഇത് ഏറെ ആശ്വാസമാകും. വൈക്കത്തൂര്‍-മീമ്പാറ റോഡ് പണി പൂര്‍ത്തിയാകുന്നതോടെ പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്കു ടൗണില്‍ പ്രവേശിക്കാതെ കോഴിക്കോട് റോഡില്‍ പ്രവേശിക്കാനും മൂച്ചിക്കല്‍-കരിങ്കല്ലത്താണി റോഡിലൂടെ കുറ്റിപ്പുറം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പട്ടാമ്പി റോഡിലേക്കു പ്രവേശിക്കുന്നതിനും സാധിക്കും. ഇതു നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."