HOME
DETAILS

എല്ലാം വിഴുങ്ങി കടല്‍

  
backup
July 15, 2016 | 11:57 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d

പൊന്നാനി: വിശാലമായ കടല്‍പരപ്പുകളും കടല്‍ മൈതാനങ്ങളും ബീച്ചുകളുമെല്ലാം കലിതുള്ളിയ കടല്‍ നക്കിത്തുടയ്ക്കുകയാണ്.  ഓരോ വര്‍ഷവും കടലെടുക്കുന്നതു മീറ്റര്‍ കണക്കിനു കരയാണ്. നിസഹായരായും ഭീതിയോടെയും കഴിയുകയാണു കടലോരവാസികള്‍. പൊന്നാനി താലൂക്കിലെ 13 കിലോമീറ്റര്‍ തീരം കഴിഞ്ഞ 12 കൊല്ലം കൊണ്ടു വലിയ മാറ്റങ്ങളാണു സംഭവിച്ചത്. പഴയ കാലത്ത് വഞ്ചികളും വള്ളങ്ങളും കയറ്റി വെക്കുകയും വൈകുന്നേരങ്ങളില്‍ കായികവിനോദങ്ങളിലും വിശ്രമത്തിനും സമയം കണ്ടെത്തിയിരുന്ന പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും കടല്‍ത്തീരം ഇപ്പോള്‍ ഇല്ലാതായി.
പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാന്‍ കടലിന്റെ വക്കിലെത്തി. പണ്ടു രണ്ടു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു കടലെന്നു പഴമക്കാര്‍ പറയുന്നു. പള്ളിയുടെ പ്രാര്‍ഥനാ ഹാള്‍ ആയ മഹ്‌ളറ രണ്ടു വര്‍ഷം മുമ്പു കടലെടുത്തു.  അജ്മീര്‍ നഗര്‍ റോസ് ഈ വര്‍ഷം കടലിലേക്ക് ഒലിച്ചുപോയി. പുതുപൊന്നാനിയിലെ മുല്ല റോഡില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു കടല്‍. ഇന്നു തിരയടിക്കുന്നതു മുല്ല റോഡിലേക്കാണ്. 12 കൊല്ലം കൊണ്ടാണ്  കടല്‍ ഇങ്ങനെ മാറിയതെന്ന് പഴമക്കാരും വിദഗ്ധരും ഒരുപോലെ പറയുന്നു.
വര്‍ഷങ്ങക്കു മുമ്പു പൊന്നാനി മരക്കടവു കടപ്പുറത്തു സമ്മേളനങ്ങള്‍ നടക്കുമായിരുന്നു. ഇന്നിവിടെ തീരമില്ല. തീരദേശ റോഡുകളിലേക്കു കടല്‍ ആഞ്ഞടിക്കുകയാണ്. പുതുപൊന്നാനിയിലെയും പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും ബീച്ചുകളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 500 മീറ്റര്‍ കര കടലെടുത്തതായാണു കണക്ക് .
 പൊന്നാനിയില്‍ പുലിമുട്ട് നിര്‍മിച്ചതോടെയാണു വെളിയംകോടും പാലപ്പെട്ടിയിലും പുതുപൊന്നാനിയിലും കടലാക്രമണം രൂക്ഷമായത്. പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വേലിയേറ്റത്തില്‍ മണലടിഞ്ഞ ഈ റോഡിലെ മണല്‍ ജെ സി ബി ഉപയോഗിച്ചാണു കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പാലപ്പെട്ടിയില്‍ എട്ടു വര്‍ഷം മുന്‍പു വരെ ഫിഷ് ലാന്റിങ്ങ് സെന്ററും 20 ലധികം മീന്‍ ചാപ്പകളും തീരത്തുണ്ടായിരുന്നു . ഇന്ന് എല്ലാം കടലെടുത്തു.
കടല്‍ഭിത്തി കെട്ടിയിട്ടും പൊന്നാനി തിരങ്ങളില്‍ കടലാക്രമണത്തിനു ശമനമില്ല . പൊന്നാനിയില്‍ പുതുതായി കടല്‍ നികത്തി  പണിയുന്ന ചരക്കു ഗതാഗത തുറമുഖം മറ്റു തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പുലിമുട്ടുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ തിരകളുടെ ശക്തി കുറയും. എന്നാല്‍ പൊന്നാനിയിലെ പുലിമുട്ടു തകര്‍ന്നതിനാല്‍ ഇവിടെയും തിര നാശം വിതയ്ക്കുന്നുണ്ട് .
 ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താ ദൂരത്തു കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീടു വെച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്തു തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ്  ഇപ്പോഴത്തെ ദുരിത ബാധിതര്‍ . ഇത് ഇനിയും തുടരുമെന്നതിനാല്‍ ഭവനരഹിതരാകാന്‍ കാത്തിരിക്കുകയാണു തൊട്ടു പിന്നിലെ ഓരോ വീടുകളും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Kerala
  •  2 days ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  2 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  2 days ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  2 days ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കുഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  2 days ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  2 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  2 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  2 days ago

No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  2 days ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  2 days ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  2 days ago