മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ മാലിന്യം തള്ളി
പെരിന്തല്‍മണ്ണ: മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ മാലിന്യം തള്ളി. നഗരസഭ ഇടപെട്ടു മാലിന്യം മൂടുകയും ചെയ്തു. പെരിന്തല്‍മണ്ണ മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിലാണ് വന്‍തോതില്‍ മാലിന്യം തള്ളിയത്. കോഴിയവശിഷ്ടങ്ങളാണ് തള്ളിയത്. ചാക്കുകളില്‍ നിറച്ച രീതിയിലായിരുന്നു കോഴിയവശിഷ്ടങ്ങള്‍. കഴിഞ്ഞ ദിവസം വലമ്പൂരിലും ആനമങ്ങാടും സമാനരീതിയില്‍ മാലിന്യം തള്ളിയിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നതു നിര്‍ത്തിയിരുന്നു.
ബൈപ്പാസ് ജങ്ഷനിലും നഗരസഭയിലും മാലിന്യം തള്ളുന്നത് പുതിയ സംഭവമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭാ അധികൃതര്‍ക്കു പലതവണ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ വാദം. അതേ സമയം കുറ്റക്കാരെ കണ്ടണ്ടുപിടിച്ചു നടപടിയെടുക്കുമെന്ന് നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുസ്തഫ കിഴിശ്ശേരി പറഞ്ഞു. വരും ദിവസങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നഗരസഭ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പ്രവര്ത്തനങ്ങളുണ്ടണ്ടാകുമെന്നും പ്രശ്നം പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏര്‍ളി ബേര്‍ഡ്സ് ക്ലബ് പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് നഗരസഭാ ചെയര്മാന്, കൗണ്‍സിലര്‍, ആര്.ഡി.ഒ എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."