HOME
DETAILS
MAL
സിനിമയ്ക്കെതിരേ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതായി സംവിധായിക
backup
July 10 2018 | 07:07 AM
കൊച്ചി: കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമായ മൈ സ്റ്റോറിക്കെതിരെ ഒരു സംഘം സോഷ്യല്‍മീഡിയയില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍. സിനിമയിലെ നായികയായ പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് സോഷ്യല്‍മീഡിയകളില്‍ നടക്കുന്നത്.
ഒരുപാടു പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മൈ സ്റ്റോറി തിയറ്ററുകളിലെത്തിയത്. എന്നാല്‍, കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി റോഷ്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിനെതിരേ വ്യാപകമായ സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ബാംഗ്ലൂരില്‍ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയതായി റോഷ്നി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."