HOME
DETAILS
MAL
ഒടുവില്‍ ബ്രസീല്‍ പ്രസിഡന്റിനും കൊവിഡ്
backup
July 08 2020 | 02:07 AM
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയ്ക്ക് കൊവിഡ്. ഈ രോഗം വെറുമൊരു പകര്‍ച്ചപ്പനിയാണെന്നു പറഞ്ഞ് രാജ്യത്തെ സാമ്പത്തികമേഖല തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മാസ്ക് വിരുദ്ധനായ ബോല്‍സനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 65കാരനായ അദ്ദേഹം മാസ്ക് ധരിക്കാതെ ജനക്കൂട്ടത്തോട് അടുത്തിടപഴകിയതും ആളുകള്‍ക്ക് ഹസ്തദാനം നല്‍കിയും വിവാദമായിരുന്നു.
അതേസമയം താന്‍ ആരോഗ്യവാനാണെന്നും മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നും ബോല്‍സെനാരോ പറഞ്ഞു.
16 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ ഇതിനകം വൈറസ് ബാധിച്ച് 65,000 പേര് മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."