പോത്തുകടത്ത്; യുവാക്കളെ മര്‍ദിച്ചത് മേനകാ ഗാന്ധിയുടെ മൃഗ സംരക്ഷണ സംഘടനാ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: പോത്തുകളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച് മൂന്ന് യുവാക്കളെ ആക്രമിച്ചതിനുപിന്നില്‍ കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ പ്രവര്‍ത്തകര്‍.
ദക്ഷിണ ഡല്‍ഹിയില്‍ കല്‍കാജി ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് പോത്തുകളെ കൊണ്ടുപോവുകയായിരുന്ന മൂന്നുപേരെ മേനകാ ഗാന്ധിയുടെ മൃഗ സംരക്ഷണ സംഘടനയായ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ നല്‍കി. അതേസമയം അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.
ഒരു ട്രക്കില്‍ 14 പോത്തുകളെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പി.എ.എഫ് സംഘടനാ പ്രവര്‍ത്തകര്‍ എത്തിയത്. വാഹനം തടഞ്ഞ് ഉടമസ്ഥരായ മൂന്നുപേരെ മര്‍ദിക്കുകയായിരുന്നു.
ഇവര്‍ പോത്തുകളെ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നവരല്ലെന്ന് പൊലിസ് അറിയിച്ചു. അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തായി പൊലിസ് ഡെപ്യൂട്ടി കമ്മിഷനര്‍ രാമില്‍ ബനിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."