HOME
DETAILS
MAL
മുഖ്യമന്ത്രിക്കുനേരെ ഉയരുന്നത് ആയിരം ചോദ്യങ്ങള്‍: മുല്ലപ്പള്ളി
backup
July 08 2020 | 03:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ ഉയരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കണ്ണടച്ചു പാല്‍ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്. സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് നീളുന്നത്. വിവാദ നായിക എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫിസിലും കയറിയിറങ്ങാറുണ്ടെന്നാണ് വിവരങ്ങള്‍.
സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരുടെ ഗള്‍ഫ് യാത്രകളിലും സ്വപ്ന അനുഗമിച്ചിട്ടുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. പ്രവസികളെയും യു.എ.ഇ ഭരണകൂടത്തേയും ഈ സംഭവം അപമാനപ്പെടുത്തി.
കള്ളക്കടത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. കേസ് സി.ബി.ഐക്ക് വിടുന്നതിനൊപ്പം കൊഫേപോസ നിയമപ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രിയെ കേസിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്ന് ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയും മറ്റുസമരപരിപാടികളും സംഘടിപ്പിക്കും. കോവിഡിന്റെ പേരുപറഞ്ഞ് കേരളീയ പൊതുസമൂഹത്തിന്റെ വായടയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുത്. അത് അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."