HOME
DETAILS

ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ

  
backup
July 08 2020 | 03:07 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8
 
 
 
സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്താല്‍ രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഓഫിസും സംശയ നിഴലിലായതു സര്‍ക്കാരിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. 
പ്രതിപക്ഷം കൊണ്ടുവന്ന സ്പ്രിംഗ്‌ളര്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ പോലെയല്ല ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്നിരിക്കുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പുതിയ ആരോപണം. സര്‍ക്കാരിനെതിരെ ഇതുവരെ വന്നിട്ടുള്ള അഴിമതി ആരോപണങ്ങളുടെയെല്ലാം വിരല്‍ചൂണ്ടിയതു മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയാണ്. 
ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സ്വര്‍ണക്കടത്തു കേസിലും സംസ്ഥാന ഭരണത്തലവന്റെ ഓഫിസിനു ബന്ധമുണ്ടെന്ന സൂചന വന്നതോടെ സി.പി.എം കേന്ദ്ര നേതൃത്വവും ശരിക്കും ആശങ്കയിലാണ്. 
കൊവിഡ് പ്രതിരോധത്തിലൂടെ  ഇടതുപക്ഷ സര്‍ക്കാരിനു ലഭിച്ച നല്ല പ്രതിച്ഛായയ്ക്കു സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചുവെന്ന നിഗമനമാണു സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കുള്ളത്.  കേസില്‍ ഒരു സ്ത്രീ മുഖ്യ ആസൂത്രകയായതും അവര്‍ക്കു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധവുമാണു സി.പി.എമ്മിനെ ഭയപ്പെടുത്തുന്നത്. രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച സോളാര്‍ കേസില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ ആരോപണ വിധേയരായി. 
അന്നു പ്രതിപക്ഷമെന്ന നിലയില്‍ സി.പി.എം സര്‍ക്കാരിനെതിരെ മുഖ്യ രാഷ്ട്രീയ പ്രചരണായുധമാക്കിയതും സോളാര്‍ കേസ് തന്നെയായിരുന്നു. 
അങ്ങനെയൊരു സാഹചര്യത്തില്‍ സ്ത്രീയുമായി അടുപ്പമുള്ള ശിവശങ്കറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയതോടെ വിവാദം കെട്ടടങ്ങുമെന്നാണു സര്‍ക്കാരും സി.പി.എമ്മും കണക്കുകൂട്ടുന്നത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കു സംഭവത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന ഗുരുതരമായ രാഷ്ട്രീയ ആരോപണമാണു യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ ഉന്നയിക്കുന്നത്. ഇതിനു മുഖ്യ കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതു എം.ശിവശങ്കറിനു മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പമാണ്. 
കേസ് സമഗ്രമായി അന്വേഷിക്കണമെന്നും തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നുമൊക്കെ സി.പി.എം പറയുന്നുണ്ടെങ്കിലും വിശദീകരണവുമായി എത്തുന്ന പാര്‍ട്ടി നേതാക്കളുടെ നെഞ്ചില്‍ തീയാണ്. സ്വര്‍ണക്കടത്തു കേസ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്താല്‍ അതു രാഷ്ട്രീയമായി പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഉത്കണ്ഠയും സി.പി.എമ്മിനുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago