കനത്തമഴ; സ്‌കൂള്‍ വളപ്പിലെ വാകമരം കടപുഴകി
പെരുമ്പാവൂര്‍: കൂവപ്പടി ഗവ. എല്‍.പി സ്‌കൂള്‍ വളപ്പില്‍ നിന്നിരുന്ന വാകമരം കടപുഴകി വീണു. അപകടം വഴിമാറിയത് തലനരിഴക്ക്. ഇന്നലെ രാവിലെ ഒമ്പതിനാണ് മഴയയുള്ള സമയത്ത് സ്‌കൂളില്‍ നിന്ന വാഗമരം മുന്‍വശത്തുള്ള പ്രദാന റോഡിലേക്ക് മറിഞ്ഞ് വീണത്. ഈ മരം റോഡില്‍ നിന്ന മറ്റൊരു വാഗമരത്തില്‍ തട്ടി ആ മരമുള്‍പ്പെടെയാണ് റോഡിലേക്ക് പതിച്ചത്.
ഏകദേശം 100 ഇഞ്ച് വണ്ണമുളള മരം മറിഞ്ഞ് റോഡില്‍ നിന്നിരുന്ന മരത്തില്‍ തട്ടുന്ന ശബ്ദം കേട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറുകയും ഈസമയം മറ്റു വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നതും വന്‍ അപകടം ഒഴിവാകുകയായിരുന്നു.
റോഡിലേക്കു പതിച്ച മരം പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനീറ്റ് ഒരു മണിക്കൂറെടുത്താണ് മുറിച്ചുമാറ്റിയത്. രണ്ടു വര്‍ഷം മുമ്പ് ഇത്തരത്തില്‍ വാഗമരം സ്‌കൂള്‍ ബസിനു മുകളിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തോടെ സ്‌കൂള്‍ പി.ടി.എ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനുള്‍പ്പെടെ ഈ മരം മുറിച്ചുമാറ്റാന്‍ പരാതി നല്‍കിയിരുന്നതാണ്.
എന്നാല്‍ നടപടിയുണ്ടായില്ല. ഇനിയും സ്‌കൂള്‍ പറമ്പില്‍ ഇത്തരത്തില്‍ ഇത്തരത്തിലുള്ള അപകടം വരുത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."