വേനല്‍ കത്തുന്നു: എങ്ങുമെത്താതെ തേങ്ങവെള്ളം സംസ്‌കരണപദ്ധതി
അഞ്ചരക്കണ്ടി: കനത്ത വേനലില്‍ ശീതളപാനിയങ്ങളുടെ വില്‍പന വര്‍ധിച്ചപ്പോള്‍ നീര എങ്ങും കാണാനില്ല. കേരകര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് നീര വിപണിയിലിറക്കിയത്. നാടന്‍ ഉല്‍പ്പന്നങ്ങളില്ലാത്തതിനാല്‍ വന്‍കിട കമ്പനികളുടെ ശീതള പാനീയ ഉല്‍പന്നങ്ങളാണ് ലാഭം കൊയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ നീരയുടെ ഉല്‍പാദനത്തിനും പ്രചരണത്തിന് നടത്തിയ പരിപാടികളൊന്നും വിജയം കണ്ടില്ല. തേങ്ങവെള്ളം സംസ്‌കരണത്തിനുള്ള പദ്ധതികളും എങ്ങുമെത്തിയില്ല. നാളീകേരത്തിനും കൊപ്രക്കും വേണ്ടത്ര വില ലഭിക്കാതെ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കുള്ള ആശ്വാസപദ്ധതികളാണ് മുടങ്ങിയത്. ദാഹശമനിയായി ഉപയോഗിക്കാന്‍ പറ്റുന്ന രാസവസ്തുക്കളൊന്നും ചേരാത്ത തേങ്ങവെള്ളം പാഴാവുകയാണ്. തേങ്ങവെള്ളത്തിന്റെ സംഭരണത്തിനും സംസ്‌കരണത്തിനും നടപടിവേണമെന്ന ആവശ്യമുയര്‍ന്നിട്ട് വര്‍ഷങ്ങളായി. ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇളനീര്‍ വില്‍പ്പന നടക്കുന്നത്. പറിക്കുലിയും കടത്തുകൂലിയും കഴിഞ്ഞാല്‍ കിട്ടുന്ന വരുമാനം വളരെ കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇളനീര്‍ വില്‍പന, തേങ്ങാവെള്ളം സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ വേണമെന്നാണ് കേരകര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."